ഫാ. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കുമെന്നു പ്രതീക്ഷ: മാർച്ച് രണ്ടിന് വാദം കേൾക്കൽ

തീവ്രവാദ ബന്ധമാരോപിച്ച് മുബൈയിലെ തലോജ ജയിലിൽ തടവിലാക്കപ്പെട്ട 83 കാരനായ ഇന്ത്യൻ ജെസ്യൂട്ട് പുരോഹിതനായ ഫാ. സ്റ്റാൻ സ്വാമിയെ ജാമ്യത്തിലിറക്കാനുള്ള അപ്പീൽ, ദേശീയ അന്വേഷണ ഏജൻസി മാർച്ച് രണ്ടിന് പരിശോധിക്കും. ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ദീർഘകാലമായി അവർക്കിടയിൽ പ്രവർത്തിച്ചിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ 2020 ഒക്ടോബറിൽ ആണ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.

മഹാരാഷ്ട്രയിലെ ഭീമ കോറഗാവിൽ നടന്ന ആക്രമണത്തിന് പ്രേരിപ്പിച്ചവരിൽ ഒരാളെന്നാരോപിച്ച കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിനെയും ഇതേ ജയിലിൽ തടവിൽ പാർപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് ഗുരുതരമായ പാർക്കിൻസൺസ് രോഗവും വാർധക്യ സഹജമായ മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവിക്കുന്ന ഫാ. സ്റ്റാൻ സ്വാമിക്കും ജാമ്യം ലഭിച്ചേക്കാമെന്ന പ്രതീക്ഷ നൽകുന്നത്. അതോടൊപ്പം അഭിഭാഷകർ സമർപ്പിച്ച അപേക്ഷയിൽ അർപ്പിക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ പുരോഹിതന്റെ പങ്കു വ്യക്തമാക്കുന്ന യാതൊരു തെളിവുകളും പ്രോസിക്യൂഷന് ഇതുവരെ നൽകുവാനായിട്ടില്ലെന്നു ഊന്നിപ്പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.