ഗോള്‍ഫ് കാര്‍ട്ടില്‍ വിദ്യാര്‍ത്ഥികളെ തേടിച്ചെന്ന് കുമ്പസാരിപ്പിക്കുന്ന വൈദികന്‍ 

ആടുകളെ അറിയുന്നവനാകണം ഇടയന്‍ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇടയ്ക്കിടെ പറയാറുള്ളതാണ്. ഇക്കാര്യം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്ന വൈദികനാണ് ഫാ. പാട്രിക് ഒ. പി. ഇന്ത്യാനയിലെ സെന്റ് തോമസ് അക്വിനാസ് കാത്തലിക് ചര്‍ച്ചിലെ വൈദികനാണ് ഇദ്ദേഹം. വെസ്റ്റ് ലാറായെറ്റീ പ്യൂര്‍ഡൂ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളെ കുമ്പസാരിപ്പിക്കാനായി അദ്ദേഹം അവരെ തേടിച്ചെല്ലുകയാണ് പതിവ്.

വിദ്യാര്‍ത്ഥികളെ തേടിപ്പിടിച്ച് ചെന്ന് അവരെ മുഖാമുഖം ഇരുത്തിയാണ് അദ്ദേഹം കുമ്പസാരിപ്പിക്കുന്നത്. കുമ്പസാരം സഭയുടെ അതിപ്രധാനപ്പെട്ട ഒരു കൂദാശയാണ്. ഫാ. പാട്രിക് പറയുന്നു – ‘നമുക്ക് നമ്മുടെ പാരമ്പര്യം കാത്തു സൂക്ഷിക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പാരമ്പര്യവാദികളാകേണ്ടതുമില്ല. അദ്ദേഹം തുടര്‍ന്നു പറയുന്നു; ഫാ. പാട്രിക്കിന്റെ മിനിസ്ട്രി തങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.