തൃശൂർ അതിരൂപതയിലെ സീനിയർ വൈദികന്‍ ബഹു. ഫാ. മാത്യു പേരാമംഗലത്ത് അന്തരിച്ചു

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും ധ്യാനഗുരുവുമായിരുന്ന ബഹു. ഫാ. മാത്യു പേരാമംഗലത്ത് 2021 മെയ് 29 രാത്രി 7.45-ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. അനാരോഗ്യത്താൽ തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

തിരൂർ പരേതരായ പേരാമംഗലത്ത് ആന്റണി – റോസ ദമ്പതികളുടെ മകനായി 1948 ജൂൺ 8-ന് ജനിച്ചു. തൃശ്ശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരിശീലനത്തിനുശേഷം 1978 മാർച്ച് 15-ന് മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് തിരൂർ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.

ക്രിസതുവിനെപ്രതി അജപാലനതീക്ഷ്ണതയുമായി തൃശൂർ ലൂർദ്ദ് കത്ത്രീഡൽ, മണലൂർ ഈസ്റ്റ് എന്നിവിടങ്ങളിൽ സഹവികാരിയായും തൃപ്രയാർ ഇടവകയിൽ ആക്ടിങ്ങ് വികാരിയായും ചിറയ്ക്കൽ, വെള്ളാനി, തൊയ്ക്കാവ്, ആറ്റുപുറം, പൊന്നാനി, പേരാമംഗലം, ചിറ്റിലപ്പിള്ളി, കോട്ടപ്പടി, പൂമല, പുറനാട്ടുക്കര, പാലക്കൽ, പെരിഞ്ചേരി, തിരുത്തിപ്പറമ്പ്, കല്ലൂർ വെസ്റ്റ്, പോന്നോര്, മണ്ണുത്തി, പെരിങ്ങോട്ടുക്കര എന്നിവിടങ്ങളിൽ വികാരിയായും പാവർട്ടിയിൽ സഹായിയായും സേവനം ചെയ്തിട്ടുണ്ട്.

തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫക്ടായും പുല്ലഴി സെന്റ് ജോസഫ് ഹോം ഡയറക്ടറായും പാലിശേരി, പോന്നോർ എന്നിവടങ്ങളിൽ സ്ക്കൂൾ മാനേജരായും അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, ബാംഗ്ളൂർ ധർമ്മാരാം, സെന്റ് റെജിസ് യൂണിവേഴ്സിറ്റി വാഷിങ്ങ്ടൺ എന്നിവിടങ്ങൾ ഉപരിപഠനങ്ങൾ നടത്തി അച്ചൻ ദൈവശാസത്രത്തിൽ ഡോക്ടേറേറ്റ് നേടിയിട്ടുണ്ട്. തൊയ്ക്കാവ്, പേരാംമംഗലം, കല്ലൂർ വെസ്റ്റ്, ചിറയ്ക്കൽ, വെള്ളാനി എന്നിവടിങ്ങിൽ പളളിനിർമ്മാണവും പോന്നോര്‍ സ്ക്കൂൾ നിർമ്മാണവും അച്ചൻ നടത്തിയിട്ടുണ്ട്. 2003 ഡിസംബർ ഒന്നു മുതൽ തൃശൂർ സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. തോമസ്, ജോണി, എൽസി എന്നിവർ അച്ചന്റെ സഹോദരങ്ങളാണ്.

കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ അഹോരാത്രം അദ്ധ്വാനിച്ച് സ്വർഗ്ഗീയസമ്മാനത്തിനായി വിളിക്കപ്പെട്ട ബഹു. മാത്യു പേരാമംഗലത്ത് അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ…

ഫാ. നൈസൺ ഏലന്താനത്ത്, തൃശൂർ അതിരൂപത പിആർഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.