ഫാ. മത്തായി വെട്ടുകല്ലേല്‍ നിര്യാതനായി

കോട്ടയം അതിരൂപതയിലെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളി ഇടവകാംഗവും ജര്‍മ്മനിയിലെ ബാംബെര്‍ഗ് അതിരൂപതയിലെ വൈദികനുമായ വെട്ടുകല്ലേല്‍ ബഹു. മത്തായി അച്ചന്‍ (83) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ മെയ് 19 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30-ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫോറോന പള്ളിയില്‍ നടത്തപ്പെടുന്നതാണ്.

മൃതദേഹം രാവിലെ 8 മണി മുതല്‍ 9 മണി വരെ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോണ്‍വെന്റ് ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതും തുടര്‍ന്ന് 10.30-ന് ഉഴവൂരുള്ള സഹോദരപുത്രന്‍ വെട്ടകല്ലേല്‍ സാബുവിന്റെ ഭവനത്തിലെ ഒന്നാം ഭാഗ ശുശ്രൂഷകള്‍ക്കു ശേഷം 11 മണി മുതല്‍ പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതുമായിരിക്കും.

സഹോദരങ്ങള്‍: കുഞ്ഞന്ന, പരേതരായ ജോണ്‍, തോമസ്, മറിയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.