ഫാ. ജോർജ്ജ് കുറ്റിക്കലിന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു

ദിവ്യകാരുണ്യ മിഷനറി സഭാംഗവും ആകാശപ്പറവകൾ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ റവ. ഫാ. ജോർജ്ജ് കുറ്റിക്കലിന്റെ ഒന്നാം ചരമ വാർഷികം കടുവക്കുളം എംസിബിഎസ്‌ എമ്മാവൂസ് പ്രൊവിൻഷ്യൽ ഹൗസിനോട് അനുബന്ധിച്ചുള്ള ചെറുപുഷ്പം ഇടവക ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ മുഖ്യ കാർമികനായിരുന്നു. ദിവ്യകാരുണ്യ മിഷനറി സഭയുടെ അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ ഫാ. തോമസ് പത്തേരി, എമ്മാവൂസ് പ്രൊവിൻഷ്യാൾ ഫാ. ഡൊമിനിക് മുണ്ടാട്ട് എന്നിവർ സഹകാർമികരായിരുന്നു.

ദിവ്യകാരുണ്യ മിഷനറി സഭാഗങ്ങളും ആകാശപ്പറവകളുടെ കൂട്ടുകാരും കുറ്റിക്കലച്ചൻ സ്ഥാപിച്ച ഉടമ്പടി സമൂഹത്തിലെ അംഗങ്ങളും നിരവധി നാട്ടുകാരും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.