കാട്ടുതീയില്‍ നിന്ന് അത്ഭുതകരമായ രക്ഷപെടല്‍! ഫ്രാന്‍സിസ് പുണ്യവാളന്റെ കരുതല്‍ വെളിപ്പെടുത്തുന്ന സംഭവം

  ഫാ. ജെസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

  താബോര്‍മലയുടെ കിഴക്കന്‍ചെരുവില്‍ പടര്‍ന്ന കാട്ടുതീ അത്ഭുതകരമായി ശാന്തമായ സംഭവം. ഒപ്പം ഒരു വികാരിയച്ചന്റെ ചെറുതെങ്കിലും ശക്തമായ പ്രാര്‍ത്ഥനയും. ഇന്നലെയാണ് ഞങ്ങള്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ പ്രതിമ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ കാണപ്പെടുന്ന വിധത്തില്‍ മാറ്റി വച്ചത്. ഫാ. റിക്കാര്‍ഡോ പറയുന്നു. താബോര്‍മലയില്‍ കാട്ടുതീ പരന്നെന്ന വാര്‍ത്തകേട്ട് ആശ്രമത്തില്‍ നിന്ന് പുറത്തെത്തി എല്ലാവരും ആശയക്കുഴപ്പത്തിലായി നില്‍ക്കേ ഞാന്‍ ആ പ്രതിമയെയാണ് നോക്കിയത്. ഞാന്‍ വിശുദ്ധനോട് പറഞ്ഞു: അഗ്‌നിയെ ശമിപ്പിക്കാന്‍ അങ്ങേക്ക് മാത്രമേ കഴിയൂ. വിശുദ്ധ ഫ്രാന്‍സിസ് തന്റെ മക്കളെ വളരെ പ്രിയങ്കരരായി കരുതുന്നുവെന്നതിനുള്ള സ്ഥിരീകരണമാണ് പിന്നീട് കണ്ടത്. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

  2019 ജൂലെ 25 വ്യാഴാഴ്ച വെകുന്നേരം, താബോര്‍മലയുടെ കിഴക്കന്‍ ചരിവില്‍ രൂപാന്തരീകരണത്തിന്റെ ദൈവാലയത്തില്‍ നിന്ന് അധികം അകലെയല്ലാതെ ഒരു കാട്ടുതീ ആളിപ്പടര്‍ന്നു. വൈകുന്നേരം 5 മണിയോടെ പോലീസ് പള്ളിയിലെത്തി അവിടെ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷാകാരണങ്ങളാല്‍ തൊട്ടടുത്ത ആശ്രമത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

  വികാരി ഫാ. റിക്കാര്‍ഡോ മരിയ ബുസ്റ്റോസ് പറയുന്നു, ‘സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പോലീസിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനുമായി ഞാന്‍ ചെറുപ്പക്കാരനോടൊപ്പം ഇവിടെത്തന്നെ ആയിരുന്നു. കാട്ടുതീയുടെ വ്യാപ്തി വിലയിരുത്തുന്നതിന് എപ്പോഴും നീരീക്ഷിച്ചുകൊണ്ടിരിക്കണമെന്ന് ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ആശ്രമത്തില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയാണ് അഗ്‌നിബാധയെന്ന് ഞങ്ങള്‍ അവിടെ നിന്ന് മനസ്സിലാക്കി, എങ്കിലും വലിയ തരത്തിലുള്ള അപകടാവസ്ഥ കടന്നുപോവുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു. രാത്രി 9.00 മണിയോടെ അപകടസ്ഥിതി തരണം ചെയ്തതായി ഔദ്യോഗികമായ അറിയിപ്പു കിട്ടി. ഇതോടെ സന്യാസികള്‍ക്ക് തങ്ങളുടെ താമസസ്ഥലത്തേക്ക് തിരികെവരാനും സാധിച്ചു.

  തുടര്‍ന്ന് രാവിലെ നടത്തിയ ആദ്യ പരിശോധനയില്‍ കെട്ടിടങ്ങളെ ഒന്നും തന്നെ അഗ്‌നി സ്പര്‍ശിച്ചില്ലെന്നു സ്ഥിരീകരിച്ചു. എന്നിരുന്നാലും, അഗ്‌നിശമന സേനാംഗങ്ങളും ഇസ്രായേലി പാര്‍ക്ക് അതോറിറ്റിയുടെ പ്രതിനിധിയും പ്രദേശത്ത് സാന്നിധ്യമുറപ്പിച്ചിരുന്നു. തുടര്‍ ദിവസങ്ങളിലും ഈ പരിസരങ്ങള്‍ കര്‍ശനനിരീക്ഷണത്തിലായിരുന്നു.

  ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.