ഫാ. ജോയി കട്ടിയാങ്കൽ പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി 

കോട്ടയം: ഫാ. ജോയി കട്ടിയാങ്കലിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന അതിരൂപതയുടെ പുതുതായി രൂപീകരിക്കപ്പെട്ട പ്രിസ്ബിറ്ററൽ കൗൺസിലിന്റെ ആദ്യ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

അലക്‌സ് നഗർ ഇടവക കട്ടിയാങ്കൽ ഉതുപ്പ് – മറിയം ദമ്പതികളുടെ മകനാണ് ഫാ. ജോയി.

1989-ൽ വൈദികപട്ടം സ്വീകരിച്ചു. മാറിടം തിരുഹൃദയ പള്ളി വികാരിയായും കിടങ്ങൂർ സെന്റ് മേരീസ് സ്‌കൂൾ അധ്യാപകനായും സേവനം അനുഷ്ഠിക്കുന്നു.

ഫാ. വിൽസൺ കുരുട്ടുപ്പറമ്പിൽ, ഫാ. തോമസ് പ്രാലേൽ, ഫാ. സ്റ്റീഫൻ വെട്ടുവേലിൽ എന്നിവരെ പ്രിസ്ബിറ്ററൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായും, ഫാ. തോമസ് ആനിമൂട്ടിലിനെ അതിരൂപത പാസ്റ്ററൽ കൗൺസിൽ പ്രതിനിധിയായും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.