തലശ്ശേരി അതിരൂപതാംഗം ഫാ. ജോസഫ് ഷിബു കീച്ചൻകരിയിൽ നിര്യാതനായി

തലശ്ശേരി അതിരൂപതാംഗവും കടുമേനി സെന്റ് മേരീസ് ഇടവക വികാരിയുമായിരുന്ന ഫാ. ജോസഫ് ഷിബു കീച്ചൻകരിയിൽ നിര്യാതനായി. മൃതശരീരം ഇന്ന് മോർച്ചറിയിൽ സൂക്ഷിക്കുന്നതും നാളെ (12/07/2021 തിങ്കൾ )രാവിലെ ഒമ്പതര മുതൽ കടുമേനി പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതുമാണ്.

നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കടുമേനി സെന്റ് മേരീസ് ദേവാലയത്തിൽ മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം നടക്കുകയും തുടർന്ന് അച്ചന്റെ സ്വന്തം ഇടവകയായ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യും. മൃതസംസ്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വെള്ളരിക്കുണ്ട് പള്ളിയിൽ ആരംഭിക്കുന്നതാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും മൃതസംസ്കാര ശുശ്രൂഷ നടക്കുന്നത്. 20 പേരിൽ കൂടുതൽ മൃതസംസ്കാര ശുശ്രൂഷ സമയത്ത് സന്നിഹിതരാകാൻ പാടില്ലത്തതിനാൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ എത്തി തിരികെ പോകേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.