മക്കൾക്ക് ഉത്തമ മാതൃക നൽകേണ്ടത് മാതാപിതാക്കൾ തന്നെ: ഫാ. ജോസഫ് പുത്തൻപുരക്കൽ

മക്കളുടെ ജീവിതത്തിൽ അവർക്കു ഉത്തമ മാതൃകയായി നിലകൊള്ളേണ്ടത് മാതാപിതാക്കൾ തന്നെ ആയിരിക്കണം എന്ന് ഫാ. ജോസഫ് പുത്തൻപുരക്കൽ. രാജപുരം സെന്റ് പയസ് ടെൻത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മാതാപിതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കൾക്ക് ഉത്തമ ജീവിതം നയിക്കാൻ കടമയുണ്ട്. ദാമ്പത്യ വിശ്വസ്തത കുടുംബങ്ങളെ സ്വർഗ്ഗമാക്കും. ഇന്നത്തെ ലോകത്തിൽ വെല്ലുവിളികൾ ഏറെയാണ്. അതിനാൽ മക്കളെ വളർത്തുന്നതിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണം. അച്ചൻ മാതാപിതാക്കളെ ഓർമിപ്പിച്ചു.

സമ്മേളനത്തിൽ മുന്നൂറിലധികം മാതാപിതാക്കൾ പങ്കെടുത്തു. കോളേജിന്റെ മാനേജർ ജോർജ്ജ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.