ഫാ. ജോസ് ചിറമേൽ നിര്യാതനായി

സീറോ മലബാർ സഭയുടെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രിബുണൽ പ്രസിഡന്റായിരുന്ന ഫാ. ജോസ് ചിറമേൽ നിര്യാതനായി.

എറണാകുളം – അങ്കമാലി അതിരൂപതാംഗമായിരുന്നു അദ്ദേഹം. എറണാകുളം കത്തീഡ്രൽ ബസലിക്ക മുൻ റെക്ടറും പൂനെ പേപ്പൽ സെമിനാരി, ധര്‍മ്മാരാം കോളേജ് ബാംഗ്ലൂര്‍, സെന്റ് പീറ്റേഴ്സ് സെമിനാരി ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ കാനോൻ നിയമ പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവിധ കത്തോലിക്കാ മാസികകളിലെ കാനൻ നിയമപംക്തി കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. ലൈഫ് ഡേ-യിലെയും കാനൻ നിയമവിഷയങ്ങൾ എഴുതിയിരുന്നത് ചിറമേൽ അച്ചനായിരുന്നു.

കാൻസർ രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് നിര്യാണം. സംസ്ക്കാരം 19 – 6 – 2019 (ബുധനാഴ്ച) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മഞ്ഞപ്ര മാർ സ്ളീവാ ഫൊറോനാ ദേവാലയത്തിൽ.

ലൈഫ് ഡേയുടെ ആദരാഞ്ജലികൾ!