ഫാ. ജോമി ചക്കാലത്തറയിൽ നിര്യാതനായി

ചാന്താ രൂപതയിൽ ശുശ്രൂഷ ചെയ്തു വന്നിരുന്ന ഫാ. ജോമി ചക്കാലത്തറയിൽ നിര്യാതനായി. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകിട്ട് 6 .40 തോടെയാണ് മരണമടഞ്ഞത്.

ഹൃദയ സംബന്ധമായ രോഗത്തെ തുർന്നു ഗുരുതരാവസ്ഥയിലായിരുന്ന വൈദികൻ നാഗ്പൂർ ശ്രീ കൃഷ്ണ ഹൃദയാലയ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ചേമ്പളം സെന്റ് മേരീസ് ഇടവാംഗമാണ് ഫാ. ജോമി ചക്കാലത്തറ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.