ഫാ. ജോൺ തെക്കേക്കര ബാംഗ്ലൂർ സെൻ്റ്‌ ജോൺസ് അസോസിയേറ്റ് ഡയറക്ടർ 

ബാംഗ്ലൂർ സെൻ്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി ചങ്ങനാശേരി അതിരൂപതാംഗമായ റവ. ഡോ. ജോൺ തെക്കേക്കരയെ സിബിസിഐ നിയമിച്ചു. ആയിരത്തി അഞ്ഞൂറിലധികം കിടക്കകളും അത്യാധുനിക സംവിധാനങ്ങളുമുള്ള ആശുപത്രിയുടെയും മെഡിക്കൽ കോളേജിന്റെയും ചുമതലയാണ് കോവിഡിന്റെ അടിയന്തര പശ്ചാത്തലത്തിൽ ഫാ. ജോൺ ഏറ്റെടുക്കുന്നത്. സി ബിസിഐയുടെ നേരിട്ടുള്ള നിയന്ത്രണത്താലാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്.

ചങ്ങനാശേരി ഇത്തിത്താനം ഇടവക തെക്കേക്കര വർഗീസ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഫാ. ജോൺ 1997-ൽ മാർ ജോസഫ് പൗവ്വത്തിൽ പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളിലും യുവദീപ്തി അതിരൂപതാ ഡയറക്ടർ, ചെത്തിപ്പുഴ സെൻ്റ് തോമസ് ഹോസ്പിറ്റൽ അസി. ഡയറക്ടർ തുടങ്ങി വിവിധ നിലകളിൽ സേവനം അനുഷ്ഠിച്ചു. ഹെൽത്ത് സിസ്റ്റംസ് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബാംഗ്ലൂർ സെൻ്റ് ജോൺസിൽ തന്നെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ഹെഡ് ആയി സേവനം അനുഷ്ഠിച്ചുവരവേയാണ് പുതിയ നിയമനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.