മേജര്‍ പദവിയില്‍ നിന്ന് മെത്രാന്‍ പദവിയിലേക്ക്

വത്തിക്കാന്‍: അള്‍ജീരിയായില്‍ ഫാദര്‍ ജോണ്‍ മാക് വില്ല്യമിനെ ഫ്രാന്‍സിസ് പാപ്പാ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തു. സമാധാനം പുനഃസ്ഥാപിക്കുവാനും സഭയുടെ സാന്നിധ്യം നിലനിര്‍ത്തുവാനും തന്റെ ജീവന്‍ പോലും വകവെക്കാതെയാണ് ഫാദര്‍ ജോണ്‍ മാക് വില്യം ഇസ്ലാം മതഭൂരിപക്ഷ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയായില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് എത്തിയത്. ലാഘൌറ്റ് ഘാര്‍ദിയ രൂപതയിലെ മെത്രാനായിട്ടാണ് ഇദ്ദേഹത്തെ പാപ്പ നാമനിര്‍ദ്ദേശം ചെയ്തത്.

ബ്രിട്ടീഷ് സൈന്യത്തില്‍ 18 വര്‍ഷം സേവനം ചെയ്ത സൈനിക തലവനായിരുന്നു ഫാദര്‍ ജോണ്‍ മാക്‌വില്ല്യം.  മിലിട്ടറി ഉദ്യോഗസ്ഥന്റെ മകനായ മാക് വില്യം മിലിട്ടറി സ്‌കൂളുകളില്‍ ആണ് പഠിച്ചത്. സൈന്യത്തില്‍ സേവനം ചെയ്ത ജോണ്‍ മാക് വില്യം, മേജര്‍ പദവിയില്‍ നില്‍ക്കുമ്പോള്‍  ജോലി രാജിവെച്ച് വൈദികവൃത്തിയിലേക്ക് തിരിയുകയായിരുന്നു. മിഷ്ണറീസ് ഓഫ് ആഫ്രിക്ക സഭയിലായിരുന്നു  വൈദിക പഠനം. 1991-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

1994-ല്‍ അള്‍ജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍  വടിസി-ഔസോയില്‍ ഒരു പുതിയ വൈറ്റ് മിഷണറി’സമൂഹം ഉണ്ടാക്കുകഎന്നതായിരുന്നു ഇദ്ദേഹത്തിന്റെ ദൗത്യം.

ശക്തമായി ആഭ്യന്തര യുദ്ധം നടക്കുന്ന കാലത്താണ് അദ്ദേഹം അള്‍ജീരിയായില്‍ ഉണ്ടായിരുന്നത്.  കലാപ കലുഷിതമായ ആ കാലഘട്ടങ്ങളില്‍ സേവനത്തിന്റേയും സ്‌നേഹത്തിന്റെയും പാതയാണ് അള്‍ജീരിയിലെ സഭ സ്വീകരിച്ചത്.  വിദ്യാര്‍ത്ഥികള്‍, അഭയാര്‍ത്ഥികള്‍, തടവ് പുള്ളികള്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ച ഫാ. ജോണ്‍ മാക് വില്ല്യമിന് ഫ്രാന്‍സിസ് പാപ്പ നല്‍കിയ പുതിയ ഇടയദൌത്യം തികച്ചും ഉചിതമാണ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.