വിശുദ്ധ ബലിമധ്യേ കൊല്ലപ്പെട്ട വൈദികന്റെ നാമകരണ നടപടികള്‍ക്ക് പിന്തുണയുമായി ഫ്രഞ്ച് ഭരണകൂടം 

രണ്ടര വര്‍ഷം മുന്‍പ് വിശുദ്ധ കുര്‍ബാന മദ്ധ്യേ ഇസ്ലാമിക തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ഫാ. ജാക്വീസ് ഹാമിലിന്റെ കേസുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ ഫ്രഞ്ച് ഭരണകൂടം. അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ വേഗത്തിലാക്കുവാനും മുന്നോട്ടു വയ്ക്കുവാനും വേണ്ടിയാണ് അന്വേഷണം വേഗത്തിലാക്കുന്നത്.

2016 ജൂലൈ 26 നു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ ആണ് മുസ്ലീം തീവ്രവാദികളുടെ വെടിയേല്‍ക്കുന്നത്. വിശുദ്ധ കുര്‍ബാന നല്‍കിയതിന് ശേഷം അള്‍ത്താരയിലേയ്ക്ക് തിരിഞ്ഞ അദ്ദേഹത്തിന് നേരെ അള്ളാഹു അക്ബര്‍ എന്ന് ആക്രോശിച്ചു കൊണ്ട് രണ്ടു പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മതസൗഹാര്‍ദ്ദപരമായ നിരവധി പരിപാടികളില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം. മറ്റു മതസ്ഥരിലും സത്യ ദൈവത്തെ ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇതര മതസ്ഥരുമായി നല്ല സൗഹൃദം പുലര്‍ത്തിയിരുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 86 വയസ് ഉണ്ടായിരുന്നു.

ഫാ. ജാക്വീസ് ഹാമിലിന്റെ മരണത്തിനു ശേഷം ഫ്രാന്‍സിലെ ദേവാലയങ്ങളില്‍ ഉടനീളം നടന്ന ഞായറാഴ്ച  കുര്‍ബാനയില്‍  അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ധാരാളം ഇസ്ലാം മത വിശ്വാസികളും പങ്കെടുത്തു. ഫാ. ജാക്വീസ് ഹാമിലിന്റെ ജീവിതത്തെ കുറിച്ച് അറിഞ്ഞ ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ വിശുദ്ധനായ രക്തസാക്ഷി എന്നാണ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.