കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന് പുതിയ സെക്രട്ടറി

കെസിബിസിയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ഫാ. ജേക്കബ് മാവുങ്കല്‍ ചുമതലയേറ്റു. ഒപ്പം അടിച്ചിറ ആമോസ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം സേവനം ചെയ്യും.

11 വര്‍ഷമായി പാലക്കാട് രൂപതയുടെ പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പാലക്കാട് രൂപത ഉപദേശകസമിതി അംഗം, പാലക്കാട് റിലീഫ് ഫോറം വൈസ് പ്രസിഡന്റ്, കെഎസ്എസ്എഫ് ബോര്‍ഡ് അംഗം, സീറോ മലബാര്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സ്പന്ദന്റെ സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. അട്ടപ്പാടി, ജല്ലിപ്പാറ, പുലിയറ ആദിവാസി മേഖലകളില്‍ ഫാ. ജേക്കബ് മാവുങ്കല്‍ പത്തു വര്‍ഷം സേവനം ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.