കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ ഫാ. ജോര്‍ജ് കുരിശുമ്മൂട്ടിൽ സ്ഥാനചിഹ്നങ്ങൾ സ്വീകരിച്ചു

കോട്ടയം അതിരൂപതയിലെ നിയുക്ത സഹായമെത്രാനായി നിയമിതനായ ഫാ. ജോര്‍ജ് കുരിശുമ്മൂട്ടിലിനെ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രൽ ദൈവാലയത്തിൽ ഉച്ചകഴിഞ്ഞു നടത്തപ്പെട്ട പ്രാർത്ഥനാശുശ്രൂഷയിലാണ് സ്ഥാനചിഹ്നങ്ങൾ അണിയിച്ചത്. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരില്‍, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസിലർ റവ. ഡോ. ജോൺ ചേന്നാകുഴി, പ്രൊക്യുറേറ്റർ ഫാ. അലക്‌സ് ആക്കപ്പറമ്പിൽ, അപ്നാദേശ് ചീഫ് എഡിറ്റർ റവ. ഡോ. മാത്യു കുരിയത്തറ, മീഡിയ കമ്മീഷൻ ചെയർമാൻ ഫാ. റ്റിനേഷ് പിണർക്കയിൽ, ഫാ. ഗ്രെയ്‌സൺ വേങ്ങക്കൽ, ഫാ. നോബിൾ കല്ലൂർ, ബിഷപ്‌സ് ഹൗസിലെ സഹപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.