ഫാ. ജോർജ്ജ് ആലുങ്കലിനു മോൺസിഞ്ഞോർ പദവി

കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ റവ. ഫാ. ജോർജ്ജ് ആലുങ്കലിനു മോൺസിഞ്ഞോർ പദവി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്.

മാർപാപ്പയുടെ ചാപ്ലയിൻ എന്ന പദവിയോട് കൂടെയുള്ള മോൺസിഞ്ഞോർ സ്ഥാനം ആണ് ഫാ. ജോർജ്ജ് ആലുങ്കലിനു ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അധികാരങ്ങൾ ഒന്നും ഇല്ലെങ്കിലും സഭയ്ക്കും സമൂഹത്തിനും ദീർഘകാലം നൽകിയ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പദവി. ഔദ്യോഗിക വേളകളിൽ ധരിക്കുന്ന ചുവന്ന അരപ്പട്ടയാണ് സ്ഥാനചിഹ്നം.

കാഞ്ഞിരപ്പള്ളി രൂപതയിലെ പത്തനംതിട്ട, റാന്നി ഫൊറോനകൾ ഉൾപ്പെടുന്ന തെക്കൻ മിഷന്റെ ഉത്തരവാദിത്വം നിർവഹിച്ചു പോരുന്നതിനിടയിലാണ് അദ്ദേഹത്തിന് മോൺസിഞ്ഞോർ പദവി ലഭിക്കുന്നത്.