‘അന്നാ പെസഹാ…’ എഴുതിയ ഫാ. ജി. ടി. ഊന്നുകല്ലില്‍ അന്തരിച്ചു

ചങ്ങനാശേരി അതിരൂപതയിലെ വൈദികനും ഗാനരചയിതാവും പ്രശസ്ത വാഗ്മിയുമായ റവ. ഫാ. ജി. ടി. ഊന്നുകല്ലില്‍ (81) ഇന്നു രാവിലെ അന്തരിച്ചു. ഇത്തിത്താനം പ്രീസ്ററ് ഹോമില്‍ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം. സംസ്കാരം ഡിസംബർ 17 തിങ്കളാഴ്ച രാവിലെ എട്ടുമണിയ്ക്ക് കടയാര്‍ ജംഗ്ഷനടുത്തുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം തടിയൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.

വിശുദ്ധ കുർബാനയിലെ ‘അന്നാപെസഹാ തിരുനാളിൽ’, ‘മിശിഹാ കര്‍ത്താവിന്‍ തിരുമെയ്…’ എന്നീ ഗീതങ്ങളുടെയും ‘പാരിജാത മലരേ…’ തുടങ്ങിയ മൂവായിരത്തോളം ഭക്തിഗാനങ്ങളുടെയും രചയിതാവാണ് ഫാ . ജി. ടി. ഊന്നുകല്ലിൽ. 25 വര്‍ഷത്തോളം ഓള്‍ ഇന്ത്യ റേഡിയോയില്‍ നിരവധി സംഗീതപരിപാടികളുടെ അവതാരകനും അവതാരകനും ആയിരുന്നു ജി. ടി. ഊന്നുകല്ലിൽ അച്ചൻ.

തടിയൂര്‍ പരേതരായ ഊന്നുകല്ലില്‍ ഒ.കെ. തോമസ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരങ്ങള്‍: സി.മേരി മൈക്കിള്‍ (റിട്ട.ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍, ചങ്ങനാശേരി), തോമസ് തോമസ് (റിട്ട.ഓഫീസര്‍,സെന്‍ട്രല്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ്), പരേതരായ തോമസ് മാത്യു(ഉണ്ണൂണ്ണി), മറിയമ്മ ജോസഫ് വെട്ടികാട് കടുത്താനം, തോമസ് എബ്രഹാം (റിട്ട.സ്റ്റോഴ്സ് ഓഫീസര്‍, ഇന്‍ഡ്യന്‍ നേവി), സി.സബീന എഫ്സിസി, പൊടിയമ്മ ചാക്കോ മണിയങ്ങാട്ട്, ഏലിയാമ്മ ജോസഫ് കുമ്പിളുവേലില്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.