ബോയ്‌സ് ടൗണ്‍ സ്ഥാപകന്‍ ഫാ. എഡ്വേഡ് ജെ. ഫല്‍ഗന്റെ നാമകരണ നടപടികള്‍ നിര്‍ണ്ണായക ഘട്ടത്തില്‍

ബോയ്‌സ് ടൗണ്‍ സ്ഥാപകനായ റവ. ഫാ. എഡ്വേഡ് ജെ. ഫല്‍ഗനെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിനു മുന്നോടിയായുള്ള ഔദ്യോഗിക രേഖകള്‍ വത്തിക്കാന്‍ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ വിവരിക്കുന്ന രേഖകളാണ് പരിശോധനയ്ക്കായി വത്തിക്കാനില്‍ സ്വീകരിക്കപ്പെട്ടത്.

നെബ്രാസ്‌കയില്‍ 1917-ല്‍ ഫാ. ഫല്‍ഗന്‍ ആരംഭിച്ച അനാഥാലയം വളര്‍ന്നാണ് ബോയ്‌സ് ടൗണ്‍ എന്നറിയപ്പെട്ടു തുടങ്ങിയത്. ധീരമായ വിശുദ്ധജീവിതം നയിച്ച് സമൂഹത്തിന് അമൂല്യമായ സേവനം ചെയ്ത അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്.

1904-ല്‍ അയര്‍ലണ്ടില്‍ ജനിച്ച ഫാ. ഫല്‍ഗന്‍ യുഎസിലേക്ക് കുടിയേറി. ഒരു കുട്ടിയും മോശമല്ല എന്ന് വിശ്വസിച്ച ഫല്‍ഗന്‍ കുട്ടികളുടെ ഉന്നമനത്തിനായി അശ്രാന്ത പരിശ്രമം ചെയ്തു. 1948-ല്‍ തന്റെ 61-ാമത്തെ വയസ്സില്‍ മരണം വരിക്കുമ്പോള്‍ അനേകം കുട്ടികള്‍ക്ക് ആത്മീയപിതാവായി മാറിയിരുന്നു അദ്ദേഹം.

2011-ലാണ് ഫാ. ഫല്‍ഗന്റെ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചത്. അന്നുമുതല്‍ ദൈവദാസന്‍ എന്നും അദ്ദേഹം അറിയപ്പെടുന്നു.