ബോബിയച്ചന്റെ കുരിശിന്റെ വഴി പ്രകാശനം ചെയ്തു

ഫാ. ബോബി ജോസ് കപ്പൂച്ചിന്റെ കുരിശിന്റെ വഴി ഓഡിയോ സിഡിയുടെ പ്രകാശന കര്‍മ്മം വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി.

ബോബിയച്ചന്റെ ധ്യാനചിന്തകള്‍ അടങ്ങിയ സിഡിയിലെ ഗാനങ്ങള്‍ രചിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ പിതാവ് യശ്ശശരീരനായ ജോസ് പി കട്ടിക്കാടാണ്. ജോണ്‍സണ്‍ മങ്ങഴയുടേതാണ് സംഗീതം. കെസ്റ്ററാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. മനോരമ മ്യൂസിക്കാണ് സിഡി പുറത്തിറക്കിയിരിക്കുന്നത്.

വരാപ്പുഴ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജെനില്‍ ജോസ്, ജോണ്‍സണ്‍ മങ്ങഴ, കെസ്റ്റര്‍, ഷെബാനിയ ക്രിയേഷന്‍സ് ഡയറക്ടര്‍ ജയിംസ് അഗസ്റ്റിയന്‍, പി. എ ബെഞ്ചമിന്‍, വിന്‍സ് പെരിഞ്ചേരി, ബിജു ജെയിംസ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.