ഫാ. ബെര്‍ണാര്‍ഡ് തട്ടില്‍ നിര്യാതനായി

തൃശൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. ബെര്‍ണാര്‍ഡ് തട്ടില്‍ (78) നിര്യാതനായി. സംസ്‌കാരം പിന്നീട്.

സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരവെ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

പുതുക്കാട് തട്ടില്‍ പരേതരായ ആന്റണി – ഏല്യക്കുട്ടി ദമ്പതികളുടെ മകനാണ്. 1969-ല്‍ മാര്‍ ജോര്‍ജ് ആലപ്പാട്ടില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. മറ്റം, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ അസി. വികാരിയായും ഏങ്ങണ്ടിയൂര്‍, വാടാനപ്പിള്ളി, കൊടുങ്ങ, അമ്പനോളി, വെള്ളാറ്റഞ്ഞൂര്‍, തയ്യൂര്‍, പുറനാട്ടുകര, കാഞ്ഞാണി, കാരമുക്ക്, എറവ്, പുത്തന്‍പീടിക, കല്ലൂര്‍ ഈസ്റ്റ്, വടക്കാഞ്ചേരി, സരിതപുരം, പറവട്ടാനി, കോട്ടപ്പടി, ചെങ്ങാലൂര്‍, പാലയ്ക്കല്‍, പാലയൂര്‍, പോന്നോര്‍, പാലയൂര്‍, കുറ്റൂര്‍ എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തു. മണലൂര്‍ ഈസ്റ്റില്‍ സീനിയര്‍ റസിഡന്റ് പ്രീസ്റ്റായും സേവനം ചെയ്തിട്ടുണ്ട്.

സഹോദരങ്ങള്‍: ജോണ്‍, ഫ്രാന്‍സിസ്, ആനി, റോസിലി, സി. ബനീഞ്ഞ, സി. ആന്‍ഡ്രിയാന, തങ്കമ്മ, മാര്‍ഗരറ്റ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.