ഫാ. അഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ ധന്യപദവി

ചാ​​​രി​​​റ്റി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നും തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ​ വൈ​​​ദി​​​കനുമായ ഫാ. അഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ ധന്യ പദവിയില്‍. ഫാ. അഗസ്റ്റിനെ ധന്യപദവിയിലേക്കുയര്‍ത്തിക്കൊണ്ടുള്ള ഡിക്രിയില്‍ മാര്‍പാപ്പ വെള്ളിയാഴ്ച്ച ഒപ്പുവെച്ചു.

1944 നവംബര്‍ 21നാണ് അന്നത്തെ തൃശൂര്‍ മെത്രാപ്പോലിത്തയായിരുന്നു ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ആലപ്പാട്ടിന്‍റെ അനുമതിയോടെ ആതുര ശുശ്രൂഷയെ കേന്ദ്രീകരിച്ചുള്ള “ഉപവിയുടെ സഹോദരികള്‍” എന്ന സന്ന്യാസിനി സമൂഹത്തിന് തുടക്കം കുറിച്ചത്. മൂന്നു സഹോദരികളുമായി ആരംഭിച്ച ഈ സന്യാസ സമൂഹം 1995 ല്‍ പൊന്തിഫിക്കല്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു.

തൃശൂരിലെ സെന്‍റ് തോമസ് കോളേജിന്‍റെ അസിസ്റ്റന്‍റ് മനേജര്‍. മനേജര്‍, തൃശൂര്‍ മൈനര്‍ സെമിനാരിയുടെ റെക്ടര്‍, തൃശൂര്‍ ബിഷപ്പിന്‍റെ സെക്രട്ടറി, ഇടവക വികാരി തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 1956 ഒക്ടോബര്‍ 13 ന് മരണമടഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.