ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിൽ

കര്‍മലീത്ത വൈദികനും മിഷ്ണറിയുമായിരുന്ന ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്കുയര്‍ത്തി. ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര ബിഷപ്പ്സ് ഹൗസില്‍ വെച്ച് നടത്തിയ ചടങ്ങിലാണ് ഫാ. അദെയോദാത്തൂസിന്റെ ദൈവദാസ പദവി പ്രഖ്യാപനം നടത്തിയത്.

ചടങ്ങില്‍ ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുളള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക അറിയിപ്പ് രൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് റാഫേല്‍ വായിച്ചു. തുടര്‍ന്ന് നാമകരണ നടപടികള്‍ തുടങ്ങുന്നതിനുളള സമ്മതം അറിയിച്ചുകൊണ്ടുളള പ്രഖ്യാപനം കര്‍മലീത്താസഭ മലബാര്‍ പ്രോവിന്‍സ് സുപ്പീരിയര്‍ ഫാ. സെബാസ്റ്റ്യന്‍ കൂടപ്പാട്ട് നടത്തി.

ദൈവദാസ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ഈ മാസം 20ന് തിരുവനന്തപുരത്തു പാങ്ങോട് കാര്‍മല്‍ ഹില്‍ ആശ്രമത്തില്‍ നടക്കും. അന്നു വൈകുന്നേരം 4.30 ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.