ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഒരു വൈദികൻ കൂടി മരിച്ചു  

മദ്രാസ് – മൈലാപ്പൂർ അതിരൂപതയിലെ ഒരു വൈദികൻ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മൊഗപ്പെയർ ഈസ്റ്റിലെ ഹോളി ട്രിനിറ്റി ചർച്ച് ഇടവക വികാരി ഫാദര്‍ ബി.കെ ഫ്രാൻസിസ് സേവ്യറാണ് ചെന്നൈ സെന്റ് തോമസ് ആശുപത്രിയിൽവെച്ച് മരിച്ചത്. 59 വയസായിരുന്നു അദ്ദേഹത്തിന്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം നാലായി.

ഫാ. സേവ്യറിന്റെ മൃതദേഹം വൈദികർക്കായുള്ള ലസ് സെമിത്തേരിയിൽ സംസ്‌കരിച്ചു. സർക്കാരിന്റെ നിർദേശപ്രകാരം, സർക്കാർ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യത്തിലാണ് സംസ്‌കാരം നടന്നതെന്ന് ഫാ. റൊസാരിയോ പറഞ്ഞു. “40 ദിവസത്തിനിടയിൽ  അതിരൂപതയ്ക്ക് രണ്ട് പുരോഹിതരെ നഷ്ടപ്പെട്ടതിൽ വളരെ സങ്കടമുണ്ട്. ഇത് ഞങ്ങൾക്ക് വലിയ നഷ്ടമാണ്.” – ഫാ. റൊസാരിയോ കൂട്ടിച്ചേർത്തു. ബാംഗ്ലൂർ അതിരൂപതയുടെ മുൻ ചാൻസിലറായിരുന്ന ഫാ. ആന്റണി സ്വാമി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അദ്ദേഹത്തിന് 61 വയസായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.