ഈ പകർച്ചവ്യാധിക്കു ശേഷം വ്യത്യസ്തമായി ചെയ്യേണ്ട നാല് കാര്യങ്ങൾ

ഈ കോവിഡ് പകർച്ചവ്യാധി നമ്മെ പലതരത്തിൽ മാറ്റിമറിച്ചു. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പലതിനെയും ഉപേക്ഷിക്കാനും പല കാര്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കാനും ഈ കാലഘട്ടം പ്രചോദനമായി. പ്രത്യേകിച്ച് മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. അങ്ങനെ പലതരത്തിലുള്ള കാര്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കൂട്ടിച്ചേർക്കേണ്ടതായിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു…

1. ചെറിയ കാര്യങ്ങൾക്കു പോലും നന്ദി പ്രകാശിപ്പിക്കുക

ഈ പകർച്ചവ്യാധി ചെറിയ കാര്യങ്ങൾക്കു പോലും നന്ദി പ്രകാശിപ്പിക്കാനുള്ള വലിയ പ്രചോദനം നമുക്ക് നൽകുന്നു. നമ്മുടെ ശ്വാസവും ആരോഗ്യവും പ്രിയപ്പെട്ടവരും എന്നും കൂടെയുള്ളപ്പോൾ അവയോട് നമുക്ക് നന്ദി തോന്നിയിട്ടില്ല. ഏന്നാൽ, അവ പെട്ടെന്ന് ഇല്ലാതായാൽ ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ഒരിക്കലെങ്കിലും നാം ചിന്തിച്ചിട്ടുണ്ട്. ഇവയെല്ലാം ശരിയായ രീതിയിൽ നൽകി അനുഗ്രഹിച്ചതിന് നാം ദൈവത്തിന് നന്ദി പറയാറുണ്ട്. നന്ദിയുള്ള മനോഭാവം നഷ്ടപ്പെടാതെ തുടരുവാൻ ഈ പകർച്ചവ്യാധിയുടെ കാലഘട്ടം നമ്മെ ഓർമ്മിപ്പിക്കുന്നു.

2. എങ്ങോട്ട് പോകണമെന്നതിനെക്കുറിച്ച് ഒരു തിരഞ്ഞെടുപ്പ് നടത്തുക

എവിടെ പോകണം, എവിടെ പോകരുത് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഒരു തിരഞ്ഞെടുപ്പ് നടത്താൻ ഈ പകർച്ചവ്യാധി സഹായകമായി. ചില തീരുമാനങ്ങൾക്കും യാത്രകൾക്കും ഒരു തിരഞ്ഞെടുപ്പ് നടത്താൻ ഈ പകർച്ചവ്യാധി സഹായിച്ചു. മനസിന്റെ താല്‍പര്യമനുസരിച്ച് നീങ്ങാതെ കാര്യഗൗരവപൂർവ്വം തീരുമാനമെടുക്കാൻ ഈ കാലഘട്ടം സഹായിച്ചു.

3. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുക

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനും കുടുംബാംഗങ്ങളോടൊപ്പം ആയിരിക്കാനും ഈ കാലഘട്ടം സഹായിച്ചു. അതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതൽ ബോധ്യം ഉണ്ടായി. കുടുംബം ഒന്നിച്ചുള്ള നിരവധി രസകരമായ സമയങ്ങൾ ജീവിതത്തിൽ അനുഭവിക്കാൻ ഈ പകർച്ചവ്യാധിയുടെ സമയങ്ങൾ സഹായിച്ചു.

4. കൂടുതൽ നൽകാനുള്ള മനോഭാവം

ആളുകൾ നമ്മേക്കാൾ വ്യത്യസ്തമായി കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് മനസിലാക്കാൻ ഈ കാലഘട്ടം സഹായകരമായി. അനുകമ്പയും സഹായമനഃസ്ഥിതിയും വളർത്തിയെടുക്കാൻ വ്യത്യസ്ത അനുഭവങ്ങൾ നമ്മെ സഹായിച്ചു. നമ്മുടെ കഴിവും സമയവും ഒക്കെ കൂടുതൽ നല്‍കാൻ ഈ കാലഘട്ടം സഹായിച്ചു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.