നാസി തടങ്കലിലെ രക്തസാക്ഷികളായ നാല് സലേഷ്യൻ വൈദികർ

നാസി തടങ്കൽപാളയത്തിൽ ഹിറ്റ്ലർ നടത്തിയ വംശഹത്യയുടെ ഫലമായി ഒരു ദശലക്ഷത്തിലധികം ആളുകളാണ് മരിച്ചത്. ഓഷ്വിറ്റ്സ് – ബിർകെനവു മരണക്യാമ്പിൽ കൊല്ലപ്പെട്ടവരിൽ നാല് സലേഷ്യൻ വൈദികരുമുണ്ട്. അവരുടെ രക്തസാക്ഷിത്വത്തിന്റെ 80-ാം വാർഷികമായിരുന്നു ജൂൺ ഇരുപത്തിയേഴാം തീയതി. ആ വൈദികർ ഫാ. ജാൻ‌വിയർ‌ക്ക് (64), ഫാ. ഇഗ്നസി ഡോബിയാസ് (61), ഫ്രാൻസിസ്ക് ഹരാസിം (56), ഫാ. കാസിമിയേഴ്‌സ് വോജ്‌ചിച്ചോവ്സ്കി (37) എന്നിവരാണ്. അവരുടെ ജീവിതം വായിച്ചറിയാം.

പോളണ്ടിലെ ക്രാക്കോവിലെ സാൻ ജസീന്തോ പ്രവിശ്യയിൽ നിന്നുള്ള പന്ത്രണ്ട് വൈദികരിൽ നാലു പേരാണ് ഈ പുരോഹിതന്മാർ. 1941 മെയ് 23-ന് രാത്രി നാസി ജർമ്മനിയിലെ ഔദ്യോഗിക രഹസ്യപോലീസായ ഗസ്റ്റപ്പോയിലെ ഉദ്യോഗസ്ഥർ ഈ വൈദികരെ അറസ്റ്റ് ചെയ്തു. നാലു വൈദികരെയും ചോദ്യം ചെയ്തതിനു ശേഷം ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയപ്രചരണങ്ങളുമായി ഇവർക്ക് ബന്ധമില്ലെന്ന് മനസിലായി. എങ്കിലും രഹസ്യസംഘടനകളിൽ പങ്കെടുത്തുവെന്നും ഇവരുടെ സാന്നിധ്യം ജർമ്മനിയെ ദോഷകരമായി ബാധിക്കുന്നുവെന്നും ആരോപിച്ചു.

ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്നവരെ പാർപ്പിക്കുന്ന തടങ്കൽപാളയത്തിൽ വച്ച് വധിച്ചിരുന്നു. ക്രൂരമായ പീഡനങ്ങൾക്കു ശേഷം മരണപ്പെടാതിരുന്നവരുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വഹിക്കാൻ ഈ നാലു പേരും നിർബന്ധിതരായി എന്നും വിവരണമുണ്ട്. തടവുപുള്ളികളെ ദഹിപ്പിക്കുന്ന ശ്മശാനത്തിന്റെ ചിമ്മിനിയിൽ നിന്ന് ഉയർന്നുവന്ന പുക, മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ മണം ഒക്കെ ഇവരെ ശ്വാസം മുട്ടിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ ആർഎസ്എസിന്റെ [ഷൂട്ട്‌സ്റ്റാഫിന്റെ] കൈകളിൽ അകപ്പെട്ടു. 1941 ജൂൺ 27-ന് രാവിലെ ഫാ. ജാൻ‌വിയർ‌ക്, ഫാ. ഇഗ്നസി ഡോബിയാസ് എന്നിവരെ കൊലപ്പെടുത്തി. ഉച്ച കഴിഞ്ഞ് ഫാ. ഫ്രാൻസിസ്ക് ഹരാസിം, ഫാ. കാസിമിയേഴ്‌സ് വോജ്‌ചിച്ചോവ്സ്കി എന്നിവരെയും.

1972 ജനുവരി 30-ന്‌ ഈ വൈദികർക്കു വേണ്ടി നടത്തിയ അനുശോചനത്തിൽ അന്നത്തെ ക്രാക്കോവിലെ അതിരൂപതാ മെത്രാൻ കർദ്ദിനാൾ കരോൾ വോയ്റ്റിവ (പിന്നീട് ജോൺപോൾ രണ്ടാമൻ പാപ്പാ) ഇപ്രകാരം പറഞ്ഞു: “ഇത് വലിയ ഒരു ത്യാഗമായിരുന്നു. ഒപ്പം വിജയത്തിന്റെ വിത്ത് വിതയ്ക്കുകയായിരുന്നു ഇവർ. ഈ വൈദികർ സമൂഹത്തിന് വലിയ ഒരു മാതൃക നൽകിക്കൊണ്ടാണ് കടന്നുപോയത്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.