മഡഗാസ്‌ക്കറിൽ നാല് ലക്ഷം ആളുകൾ പട്ടിണിയിലേക്ക്: മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ

മഡഗാസ്കറിൽ അതികഠിനമായ വരൾച്ചയിൽ നിന്നുണ്ടാകുന്ന ക്ഷാമം മൂലം നാലു ലക്ഷം ആളുകൾ പട്ടിണിയിൽ ആകുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ. വരൾച്ചയും മണൽക്കാറ്റും ഗ്രാമീണ മേഖലയിൽ നിന്നുള്ള ആളുകൾക്കിടയിൽ വലിയ മാനുഷിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇവർ ആഴ്ചകളായി ഭക്ഷണത്തിനായി വിദേശ സഹായ സംഘടനകളെയാണ് ആശ്രയിക്കുന്നത്. പട്ടിണി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്. “സഹായ നടപടികൾ ഇല്ലാതെ പട്ടിണി കിടക്കുന്നവരുടെ എണ്ണം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരട്ടിയാകും. ഈ ഭീതിജനകമായ സാഹചര്യം കണക്കിലെടുക്കുമ്പോൾ ആഗോള സമൂഹത്തിനു ജനങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാനുള്ള കടമയുണ്ട്,” ജർമ്മൻ ബിഷപ്പ്സ് കോൺഫറൻസിന്റെ യൂണിവേഴ്സൽ ചർച്ച് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ഡോ. ലുഡ്‌വിങ് ഷിക്ക് പറഞ്ഞു. ജനങ്ങൾ പച്ചിലകളടക്കം സകലതും കഴിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളതെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

രാജ്യത്തെ അഞ്ചു ലക്ഷം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നു യു എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.