നൈജീരിയയിൽ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് നാല്പതോളം ക്രൈസ്തവർ

നൈജീരിയയിൽ, ഫുലാനി തീവ്രവാദികൾ വർഷങ്ങളായി ക്രിസ്ത്യൻ സമുദായങ്ങളെ ആക്രമിക്കുകയും അവരുടെ കൃഷിഭൂമി നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നു. സെപ്റ്റംബർ മാസം മാത്രം ഇവിടെ കൊല്ലപ്പെട്ടത് നാല്പതോളം ക്രിസ്ത്യാനികളാണ്.

ഈ ആക്രമണങ്ങൾക്കിടയിൽ, നൈജീരിയൻ ഗവൺമെന്റ് തങ്ങളാൽ കഴിയുന്നതിന്റെ പരമാവധി ആക്രമണം തടയാൻ പരിശ്രമിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അക്രമങ്ങൾക്ക് ഒരു കുറവുമില്ല. വാസ്തവത്തിൽ, മിക്ക കേസുകളിലും സർക്കാർ ഒന്നുകിൽ നിസ്സംഗത പുലർത്തുകയോ അല്ലെങ്കിൽ ആക്രമണകാരികളെ സഹായിക്കുകയോ ചെയ്യുന്നു. നൈജീരിയയിലെ സഭാനേതൃത്വം പീഡിതരായ ക്രൈസ്തവസമൂഹങ്ങൾക്കു വേണ്ടി പ്രാർത്ഥന യാചിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.