പരിശുദ്ധ അമ്മയോടും യേശുവിനോടുമൊപ്പം ചേർന്നുകൊണ്ട് കുടുംബങ്ങളെ രൂപീകരിക്കുക: പാപ്പാ

പരിശുദ്ധ അമ്മയോടും യേശുവിനോടുമൊപ്പം ചേർന്ന് കുടുംബങ്ങളെ രൂപീകരിക്കണമെന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ നടന്ന പൊതുസമൂഹവുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പ്രസ്‌താവിച്ചത്‌.

“എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ദൈവത്തിന്റെ പുത്രരാകുവാനുള്ള വിളിയെ സ്വീകരിക്കണം. സഹോദരസ്നേഹത്തിൽ വർത്തിക്കാൻ പരിശ്രമിക്കുകയും ചെയ്യണം. അതുവഴി യേശുവിനോടും പരിശുദ്ധ അമ്മയോടുമൊപ്പം ചേർന്ന് നമുക്ക് നമ്മുടെ കുടുംബങ്ങളെ രൂപീകരിക്കാം” – പാപ്പാ പറഞ്ഞു.

ദൈവം തന്റെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നും പരിശുദ്ധ കന്യകാമറിയത്തിലൂടെ അവൻ നമ്മിൽ വസിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനായി അവിടുത്തെ നാം സന്തോഷപൂർവ്വം സ്വാഗതം ചെയ്യണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മാതാവിന്റെ ജനനത്തിരുനാളിനോട് ബന്ധപ്പെടുത്തിക്കൊണ്ടാണ് പാപ്പാ ഇക്കാര്യം സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.