ജക്കാര്‍ത്തയില്‍ 2019 ജ്ഞാനത്തിന്റെ വര്‍ഷം

2019 ജ്ഞാനത്തിന്റെ വര്‍ഷമായി ആചരിക്കുമെന്ന്, ഔദ്യോഗികമായി അറിയിച്ച് ജക്കാര്‍ത്ത അതിരൂപത. ആധുനിക ലോകത്തിലെ വിവിധ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയുംകാള്‍ പ്രാധാന്യം അത്യുന്നതനായ ദൈവത്തിനാണെന്നും അവിടെയാണ് നമ്മുടെ വിശ്വാസം കേന്ദ്രീകൃതമാകേണ്ടതെന്ന അടിസ്ഥാനം വിശ്വാസികളില്‍ ഉറപ്പിക്കുക എന്നതുമാണ് ജ്ഞാനത്തിന്റെ വര്‍ഷാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ജ്ഞാനത്തിന്റെ വര്‍ഷാചരണം തുടങ്ങുന്നതിന് മുന്നോടിയായി പ്രത്യേക പ്രഭാഷണങ്ങളും മറ്റും രൂപതയില്‍ സംഘടിപ്പിച്ചിരുന്നു. കത്തോലിക്കാ സഭയിലെ തിരഞ്ഞെടുപ്പുകള്‍ മുന്‍പേ നിര്‍ണ്ണയിക്കുന്ന ഒന്നല്ല എന്നും ദൈവികമായ ഒരു ജ്ഞാനത്താല്‍ സംഭവിക്കുന്നതാണ് എന്നും സമ്മേളനത്തില്‍ ഓര്‍മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പാ പൊതുവില്‍ അറിയപ്പെടുന്നത് പ്രാര്‍ത്ഥനയുടെ മനുഷ്യന്‍ എന്നും സമാധാനത്തിന്റെ വക്താവ് എന്നുമാണ്. സ്വന്തം ജീവിതത്തിലൂടെ ഒരു നേതാവ് എങ്ങനെയാവണമെന്ന് പാപ്പാ ലോകത്തിനു കാണിച്ചു കൊടുക്കുന്നു. അതുപോലെ സ്വന്തം ജിവിത മാതൃക കൊണ്ട് മറ്റുള്ളവരെ പരിവര്‍ത്തനപ്പെടുത്തുവാന്‍ സാധിക്കുമ്പോഴാണ് നേതൃത്വം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് എന്നും അത് ദൈവികമായ ജ്ഞാനത്തിന്റെ ഫലമാണ് എന്നും ബിഷപ്പ് ഇഗ്‌നസിയോ സുഹ്‌റയോ വിശ്വാസികളെ ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.