പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതി; ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ന്യൂനപക്ഷ കമ്മീഷൻ

പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയിൽ ക്രൈസ്തവ സമുദായത്തിലെ പ്രതിനിധികളെ ‘പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികൾ’ എന്ന ഗണത്തിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിർദേശം. പല ജില്ലകളിലും നിലവിൽ ഈ സമിതിയിൽ ക്രൈസ്തവ പ്രാധിനിത്യം ഇല്ല.

ഇതിനെതിരെ തലശ്ശേരി അതിരൂപതയിലെ നെല്ലിക്കാംപൊയിൽ സെൻറ് സെബാസ്റ്റ്യന്‍സ് ഫൊറോനാ വികാരി ഫാ. ജോസഫ് കാവനാടിയിൽ നൽകിയ പരാതിയിലാണ് ഉത്തരവ്. ക്രൈസ്തവ സമൂഹത്തിലെ പ്രതിനിധികളെ ഉൾപ്പെടുത്താത്ത ജില്ലകളിൽ അവരെയും ഉൾപ്പെടുത്തി ഇത്രെയും പെട്ടെന്ന് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കമ്മീഷൻ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. രണ്ടു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നാണ് നിർദ്ദേശം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.