വർദ്ധിച്ചുവരുന്ന ക്രിസ്തീയ പീഡനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ‘ഫോർ ദി മാർട്ടിയേഴ്സ് മാർച്ച്’

ആഗോള ക്രിസ്ത്യൻ പീഡനങ്ങളിലേക്ക് ശ്രദ്ധയാകർഷിക്കുന്നതിനായി ‘ഫോർ ദി മാർട്ടിയേഴ്സ് മാർച്ച്’ സെപ്റ്റംബർ 25 -ന് നടത്തപ്പെടും. കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള ഈ മാർച്ച് വിദേശരാജ്യങ്ങളിലെ ക്രിസ്ത്യൻ പീഡനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നടത്തപ്പെടുന്നത്.

“അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ എല്ലാവരും കാണുന്നതാണ്. ക്രിസ്ത്യാനികളെ വേട്ടയാടുകയും കൊല്ലുകയും ചെയ്യുന്നു” – മാർച്ച് സംഘടിപ്പിച്ച ‘ഫോർ ദി മാർട്ടിയേഴ്സ്’ ഗ്രൂപ്പ് പ്രസിഡന്റ് ജിയ ചാക്കോൺ പറഞ്ഞു.

അന്താരാഷ്ട്ര ക്രിസ്തീയ പീഡനങ്ങളെക്കുറിച്ച് അവബോധം വളർത്താനും മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കാനും 2019 -ൽ സ്ഥാപിതമായ ഒരു അഡ്വക്കസി ഗ്രൂപ്പാണ് ‘ഫോർ ദി മാർട്ടിയേഴ്സ്.’ ഈ മാർച്ചിൽ ചുവപ്പ് വസ്ത്രങ്ങൾ ധരിച്ച ആയിരങ്ങൾ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.