കൽദായ ക്രമത്തിൽ ആദ്യമായി വിശുദ്ധ കുർബാനയർപ്പിക്കുവാൻ ഫ്രാൻസിസ് പാപ്പാ

ബാഗ്ദാദിലെ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ശനിയാഴ്ച കൽദായ ക്രമത്തിൽ ആദ്യമായി വിശുദ്ധ ബലിയർപ്പിക്കുവാൻ ഒരുങ്ങി ഫ്രാൻസിസ് മാർപ്പാപ്പ. ഇത് രണ്ടാം തവണയാണ് പരിശുദ്ധ പിതാവ് പൗരസ്ത്യ ആചാര ക്രമത്തിൽ വിശുദ്ധ ബലിയർപ്പണം നടത്തുന്നത്. ഇതിനു മുൻപ് 2019 -ലാണ് റൊമേനിയയിൽ വെച്ച് റൊമാനിയൻ ബൈസന്റയിൻ ആചാര ക്രമത്തിൽ ആദ്യമായി ബലിയർപ്പണം നടത്തിയത്.

ഇറാഖിലെ ക്രൈസ്തവരിൽ ഭൂരിഭാഗവും കൽദായ ആരാധനാ ക്രമത്തിൽ ഉള്ളവരാണ്. റോമുമായി പൂർണ്ണമായും യോജിക്കുന്ന ഒരു പൗരസ്ത്യ കത്തോലിക്കാ സഭയാണ് കൽദായ സഭ. അറബിക്, കൽദായ, ഇറ്റാലിയൻ എന്നീ മൂന്നു ഭാഷകളിലായിരിക്കും പ്രാർത്ഥനകൾ ചൊല്ലുക. ഫ്രാൻസിസ് പിതാവിനോടൊപ്പം കൽദായ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോയും സഹ കാർമ്മികനാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.