ക്രിസ്തുമതം സ്വീകരിച്ച ബാലന് അഭയാർത്ഥി പദവി നൽകി ദക്ഷിണ കൊറിയ 

ഇസ്ലാം മതത്തിൽ നിന്നും കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഇറാൻ വംശജനായ കൗമാരക്കാരന് അഭയാര്‍ത്ഥി പദവി നൽകാൻ ദക്ഷിണ കൊറിയൻ സർക്കാർ തീരുമാനം. സുരക്ഷാ കാരണങ്ങളാൽ കുട്ടിയുടെ  പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.  പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഏജൻസി ഫ്രാൻസ് പ്രസാണ് ഈ വാർത്ത പുറം ലോകത്തെ അറിയിച്ചത്.

കുട്ടിയുടെ  സഹപാഠികൾ ഈ ആവശ്യം ഉന്നയിച്ച് ഒപ്പുശേഖരണം നടത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റിനു നൽകിയിരുന്നു. 2015-ലാണ് കുട്ടി കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. പിന്നീട് പിതാവും ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് കടന്നു വന്നു. ഇത് ഇറാനിൽ ഉള്ള ഇവരുടെ ബന്ധുക്കളെ കോപത്തിലാഴ്ത്തിയിരുന്നു. രാജ്യത്തെ ഇസ്ളാമിക നിയമ പ്രകാരം മതം മാറ്റത്തിന് മരണ ശിക്ഷ വരെയാണ് നൽകുക.

യെമനില്‍ നിന്നുള്ള ഇസ്ളാമിക അഭയാര്‍ത്ഥികളുടെ പദവി അംഗീകരിക്കാത്ത സര്‍ക്കാര്‍ ക്രൈസ്തവ വിശ്വാസിയായ ബാലന് രാജ്യത്ത് അഭയം നല്‍കിയത് ശ്രദ്ധേയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.