സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നവര്‍ ജീവിതത്തില്‍ ചെയ്യുന്ന മൂന്ന് കാര്യങ്ങള്‍

ദാമ്പത്യജീവിതം സന്തോഷകരവും സമാധാനപൂരിതവുമാക്കാന്‍ എന്ത് ചെയ്യണമെന്ന് അറിയാത്തവരാണ് ബഹുഭൂരിപക്ഷവും. വളരെയധികം ആളുകള്‍ അന്വേഷിക്കുന്ന കാര്യമെന്ന നിലയില്‍, പല കാലഘട്ടങ്ങളിലും നിരവധി ശാസ്ത്രീയ പഠനങ്ങളും ഇതേക്കുറിച്ച് നടന്നിട്ടുമുണ്ട്. ഇത്തരത്തില്‍ നടത്തിയിട്ടുള്ള പല പഠനങ്ങളും നല്‍കുന്നത് ഒരേ ഫലമാണ്.

സന്തോഷകരവും സമാധാനപൂരിതവുമായ ദാമ്പത്യജീവിതം നയിക്കുന്നവരില്‍ പലരും ഒന്നടങ്കം സാക്ഷ്യപ്പെടുത്തിയത് പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ്. അനുദിന ജീവിതത്തില്‍ പങ്കാളിയോട് അവര്‍ ചെയ്യുന്ന മൂന്ന് കാര്യങ്ങള്‍. ഇവ അനുകരിക്കാനായാല്‍, അതില്‍ വിജയിച്ചാല്‍ ഏതൊരു ദമ്പതികളുടെയും ജീവിതത്തില്‍ മാറ്റം ഉണ്ടാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിസാരമെന്ന് തോന്നിയേക്കാവുന്ന എന്നാല്‍, ബഹുഭൂരിപക്ഷം ആളുകളും ചെയ്യാന്‍ മറക്കുന്ന ആ മൂന്നു കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം…

1. അവര്‍ നന്ദി പറയും

ചെറുതാകട്ടെ, വലുതാകട്ടെ. ഏതു കാര്യത്തിനും പങ്കാളിയോട് നന്ദിയുടെ മനോഭാവം പ്രകടിപ്പിക്കുന്നവരാണ് സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നവര്‍. പരസ്പരം ബഹുമാനം നല്‍കുകയാണ് ഇതുവഴിയായി അവര്‍ ചെയ്യുന്നത്.

2. അവര്‍ മാറ്റം ആഗ്രഹിക്കുന്നില്ല

എന്നെ വിവാഹം കഴിക്കുന്നതോടെ അവന്റെ/ അവളുടെ ജീവിതത്തില്‍ മാറ്റം വരുത്തണം, അല്ലെങ്കില്‍ ഞാന്‍ മാറ്റം വരുത്തും എന്ന് ചിന്തിക്കാത്തവരാണത്രേ, നല്ല ജീവിതം നയിക്കുന്നവര്‍. പങ്കാളിയെ ആ വ്യക്തി ആയിരിക്കുന്ന അവസ്ഥയില്‍ സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്നിടത്താണ് സ്‌നേഹം പ്രകടമാവുക.

3. അവര്‍ സ്‌നേഹം പ്രകടിപ്പിക്കും

വ്യക്തിപരമായ പ്രശ്‌നങ്ങളിലായാലും കുടുംബപ്രശ്‌നങ്ങളിലായാലും പങ്കാളിയെ ചേര്‍ത്തുപിടിക്കാനും ആശ്വസിപ്പിക്കാനും ഞാന്‍ കൂടെയുണ്ടെന്ന് പറഞ്ഞ് സ്‌നേഹം പ്രകടിപ്പിക്കാനും തയ്യാറാവുന്നിടത്താണ് ദാമ്പത്യം വിജയിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.