ചൈതന്യ കാര്‍ഷികമേള 2022 ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രക്ക് തുടക്കം

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളക്കും സ്വാശ്രയ സംഘമഹോത്സവത്തിനും മുന്നൊരുക്കമായുള്ള ഭക്ഷ്യസുരക്ഷ വിളംബര സന്ദേശയാത്രക്ക് തുടക്കമായി. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ വിളംബര സന്ദേശയാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കെ.എസ്.എസ്.എസ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഫ്‌ളാഗ് ഓഫ് കര്‍മ്മത്തില്‍ പങ്കെടുത്തു.

ഭക്ഷ്യസുരക്ഷയുടെ സന്ദേശം ഉണര്‍ത്തുന്ന പച്ചക്കറികളും കാര്‍ഷികപശ്ചാത്തലവുമാണ് പ്രചരണവാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഷികമേളയുടെയും ഭക്ഷ്യസുരക്ഷയുടെയും സന്ദേശം പകര്‍ന്നുകൊണ്ട് വിളംബര സന്ദേശയാത്ര കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. സംസ്ഥാന കൃഷിവകുപ്പിന്റെ പങ്കാളിത്തത്തോടെ നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് ചൈതന്യ കാര്‍ഷികമേള നടത്തപ്പെടുന്നത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.