ദക്ഷിണ പസഫിക്കിലെ പറക്കും ബിഷപ്പ് 

സോളമന്‍ ദ്വീപുകളിലെ ബിഷപ്പ് ലൂസിയാനോ കാപെല്ലി ആണ് പറക്കും ബിഷപ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്. വിവിധ ദ്വീപുകളിലേയ്ക്ക് ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുവാന്‍ വിമാനത്തില്‍ എത്തുന്ന ബിഷപ്പിന്റെ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന് ഈ വിശേഷണം ചാര്‍ത്തിക്കൊടുത്തത്.

ഇറ്റലിയില്‍ നിന്നുള്ള സലേഷ്യന്‍ മിഷനറിയായ കാപെല്ലി 35 വര്‍ഷത്തെ സേവനത്തിനു ശേഷം ആണ് ജിസോ രൂപതയില്‍ എത്തുന്നത്. അദ്ദേഹം അവിടെ എത്തി ആറു മാസങ്ങള്‍ക്ക് ശേഷം ഒരു ഭൂകമ്പം ഉണ്ടായി. വിവിധ ദീപുകളിലെ ആളുകളെ അത് സാരമായി ബാധിച്ചു. അവര്‍ക്ക് സഹായങ്ങള്‍ എത്തിക്കുക, തകര്‍ന്ന പള്ളികളും സ്‌കൂളുകളും പുനര്‍നിര്‍മ്മിക്കുക എന്ന ദൗത്യം ആണ് അദ്ദേഹത്തെ ഏല്‍പ്പിച്ചത്.

അതിനായി രൂപതയുടെ സഹായത്താല്‍ വിമാനം പറത്തുന്നതില്‍ പരിശീലനം നേടി. തുടര്‍ന്ന്, ചെറിയ വിമാനത്തില്‍ അദ്ദേഹം വിവിധ ദീപുകളിലേയ്ക്ക് പറന്നു. മരുന്നും ഭക്ഷണസാധനങ്ങളുമായി. അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ അദ്ദേഹം തനിയെയാണ് ചെറുവിമാനം പറത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.