പ്രളയബാധിതർക്കു സഹായഹസ്തവുമായി മാനന്തവാടി രൂപത

പ്രളയത്തിൽ ജീവിത വരുമാനം നഷ്ട്ടപ്പെട്ട് ദുരിതത്തിലായ നൂറു കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടി മാനന്തവാടി രൂപതയുടെ കീഴിൽ ഉള്ള സാമൂഹിക വികസന പ്രസ്ഥാനമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. എടവക, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ നിന്ന് അതതു പ്രദേശത്തെ ജനപ്രതിനിധികള്‍ ശിപാര്‍ശ ചെയ്ത കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.

ഓരോ കുടുംബത്തിനും കോഴിവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, വാഴകൃഷി, കപ്പകൃഷി, കുരുമുളകുകൃഷി, കാപ്പികൃഷി എന്നിവയ്ക്ക് 22,900 രൂപ വീതം വിതരണം ചെയ്യും. കാത്തലിക് റിലീഫ് സര്‍വീസസ് ചെന്നൈയുമായി സഹകരിച്ചാണ് സൊസൈറ്റി പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തിക സഹായത്തിനു പുറമേ പരിശീലനം, പഠനയാത്ര, വിദഗ്ധരുടെ കൃഷിയിട സന്ദര്‍ശനം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.