പുതുവർഷത്തിൽ ഓർമ്മിക്കാൻ മരുഭൂമിയിലെ പിതാക്കന്മാരുടെ അഞ്ചു വചനങ്ങൾ

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയ ആചാര്യന്മാരാണ് മരുഭൂമിയിലെ പിതാക്കന്മാർ. അവരുടെ ജീവിതവും ആത്മീയ ജ്ഞാനവും ആധുനിക യുഗത്തിലും ആത്മാവിൽ ആഴ്ന്നിറങ്ങേണ്ട വസ്തുതകളാണ്. പുതുവർഷത്തിൽ ഓർമ്മയിൽ സൂക്ഷിക്കാൻ മരുഭൂമിയിലെ പിതാക്കന്മാരുടെ അഞ്ചു വചനങ്ങൾ

“ഞാൻ ദൈവത്തെ ഒരിക്കലും ഭയപ്പെടുന്നില്ല, ഞാൻ അവനെ സ്നേഹിക്കുന്നു. കാരണം സ്നേഹം ഭയത്തെ ആട്ടിയോടിക്കുന്നു” (മരുഭൂമിയിലെ വി. അന്തോണീസ്)

“ആരെയും സങ്കടപ്പെടുത്തി ഞാൻ ഉറങ്ങാൻ പോയിട്ടില്ല, അതുപോലെ ഞാൻ മൂലം സങ്കടപ്പെട്ടു ഉറങ്ങാൻ ആരെയും ഞാൻ അനുവദിച്ചട്ടില്ല.” (മരുഭൂമിയിലെ വി. ആഗതോൺ)

“ചുട്ടുപഴുത്ത ഇരുമ്പ് അടിച്ചു പരത്തുന്നതിനു മുമ്പ് അതിൽ നിന്ന് എന്താണു നിർമ്മിക്കുന്നത് എന്നു നാം ആദ്യം തീരുമാനിക്കുന്നു. അതുപോലെ ഏതു പുണ്യമാണു നമ്മൾ അഭ്യസിക്കേണ്ടതെന്നു നമ്മുടെ മനസ്സ് ആദ്യം ഒരുക്കണം അല്ലെങ്കിൽ നമ്മുടെ അധ്വാനം വ്യർത്ഥമാകും.” (മരുഭൂമിയിലെ വി. അന്തോണീസ്)

ഒരു സന്യാസ സഹോദരനു തന്റെ മുറിയിൽ മറ്റു സഹോദരങ്ങൾക്കു അഭയം നൽകേണ്ടി വന്നപ്പോൾ അദ്ദേഹം അബാ ബെസ്സാരിയോണിനോടു ചോദിച്ചു, “ഞാൻ എന്താണു ചെയ്യേണ്ടത്?” അബാ ബെസ്സാരിയോൺ മറുപടി നൽകി, “നിശബ്ദത പാലിക്കുക, മറ്റുള്ളവരുമായി നിന്നെ താരതമ്യപ്പെടുത്താതിരിക്കുക.”

“മനുഷ്യർ ഭ്രാന്തന്മാരാകുന്ന ഒരു സമയം വരുന്നു, ഭ്രാന്തില്ലാത്ത ആരെയെങ്കിലും അവർ കണ്ടാൽ ‘നിങ്ങൾ ഭ്രാന്തരാന്ന് നിങ്ങൾ ഞങ്ങളെപ്പലെ അല്ല’ എന്നു പറഞ്ഞു അവർ നിങ്ങളെ ആക്രമിക്കും.” (മരുഭൂമിയിലെ വി. അന്തോണീസ്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.