മനുഷ്യാന്തസ് സംരക്ഷിക്കാന്‍ ഫലപ്രദമായ അഞ്ചു വഴികള്‍ 

ദൈവം തന്റെ സൃഷ്ടികളില്‍ ഏറ്റവും ശ്രേഷ്ടമായതായി മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ തന്നെയാണ് അവിടുന്ന് മനുഷ്യന് രൂപം നല്‍കിയത്. ദൈവത്തിന്റെ ചൈതന്യം പേറുന്നവരാണ് ഓരോ മനുഷ്യരും. അതിനാല്‍ തന്നെ മനുഷ്യനെ അവരായിരിക്കുന്ന ജീവിതാന്തസില്‍ ബഹുമാനിക്കുക ആവശ്യമാണ്. മനുഷ്യന്‍ അവന്‍ ആയിരിക്കുന്ന അവസ്ഥയെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ ഇതാ:

1. പരസ്പരം ബഹുമാനിക്കുക

പരസ്പരം ബഹുമാനിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു വ്യക്തി എന്ന നിലയില്‍ ഓരോരുത്തരും ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ഒരു വ്യക്തി അയാള്‍ ഏതു ജീവിത നിലവാരത്തില്‍ ഉള്ള ആളാണെങ്കിലും അയാളുടെ ഉള്ളിലെ ദൈവത്തെ കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ അവരെ ബഹുമാനിക്കാതിരിക്കാന്‍ നമുക്ക് സാധിക്കില്ല. അതിനാല്‍ മറ്റുള്ളവരില്‍ ദൈവത്തെ കണ്ടെത്തുവാന്‍ കഴിയും.

2. നല്ലത് ചെയ്യുക

മറ്റുള്ളവര്‍ക്ക് നല്ലതു ചെയ്യുക എന്നതും പ്രധാനപ്പെട്ട ഒന്നാണ്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ ഹനിക്കാതിരിക്കുവാന്‍ ശ്രമിക്കുക. അവരെ വേദനിപ്പിക്കാതിരിക്കുക.

3. സത്യസന്ധത

നമ്മള്‍ പറയുന്ന കാര്യങ്ങളും നമ്മുടെ പ്രവര്‍ത്തികളും തമ്മില്‍ എപ്പോഴും ബന്ധപ്പെട്ടു കിടക്കുന്നു. നമ്മുടെ വാക്കുകള്‍ പ്രാവര്‍ത്തികമാകുന്നുണ്ടോ എന്നത് എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. അതിനാല്‍ തന്നെ അവനവനോട് തന്നെ സത്യസന്ധത പുലര്‍ത്തേണ്ടത് ആവശ്യമാണ്. കൂടാതെ നാം ആയിരിക്കുന്ന സാഹചര്യങ്ങളിലെല്ലാം സത്യത്തിന്റെ പ്രവാചകരാകുവാനുള്ള വലിയ ദൗത്യവും ഇന്നത്തെ ലോകം നമ്മെ ഭരമേല്‍പ്പിക്കുന്നു.

4. നീതി പുലര്‍ത്തുക

നാം ആയിരിക്കുന്ന അവസ്ഥയോട് നീതി പുലര്‍ത്തുക ആവശ്യമാണ്. കാരണം അത് നമ്മെ കാര്യങ്ങള്‍ കൂടുതല്‍ വിശ്വസ്തതയോടെ ചെയ്യുവാന്‍ പ്രേരിപ്പിക്കും. മറ്റുള്ളവരോടും നീതി പൂര്‍വം പെരുമാറുക. അവര്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കുക. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനായി ശ്രമിക്കുക. അപ്പോള്‍ നമുക്ക് ചുറ്റുമുള്ളവര്‍ സന്തുഷ്ടരാകും.

5. മറ്റുള്ളവരെയും ഒപ്പം ചേര്‍ക്കുക

നാം നമ്മുടെ കാര്യം ചെയ്തു മടങ്ങുക എന്നതില്‍ ഉപരി നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്തുവാന്‍  കഴിയുന്ന തരത്തിലുള്ള പദ്ധതികള്‍ കൂടി വിഭാവനം ചെയ്യണം. അത് മറ്റുള്ളവരെ കൂടി നാം വിലമതിക്കുന്നു എന്നതിന്റെ തെളിവാണ്. അത് നമ്മില്‍ ഉള്ള അവരുടെ മതിപ്പ് വര്‍ധിപ്പിക്കുന്നതിനും കാരണമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.