കാവൽമാലാഖയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ അഞ്ചു പഠനങ്ങൾ    

കാവൽമാലാഖമാരുടെ തിരുനാൾ ആഘോഷിക്കുമ്പോൾ, ഫ്രാൻസിസ് പാപ്പാ മാലാഖമാരുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ചില പഠനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അവ ഏതൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. നമുക്ക് കാവലായി ഒരു മാലാഖയുണ്ട്; അത് സാങ്കല്പികമല്ല

നമുക്ക് കാവലായി ഒരു മാലാഖ നിലവിലുണ്ടെന്നും ദൈവം ഓരോരുത്തർക്കും ജീവിതകാലം മുഴുവൻ നൽകിയ ഒരു കൂട്ടുകാരനാണ് കാവൽമാലാഖയെന്നും പാപ്പാ പറഞ്ഞു. നമ്മുടെ കാവൽമാലാഖയെ ജീവിതവഴികളിൽനിന്നും മാറ്റിനിർത്തുന്നത് അപകടമാണ്. എനിക്ക് സ്വയം ഉപദേശിക്കാൻ കഴിയുകയില്ല; പക്ഷേ, മറ്റുള്ളവരെ ഉപദേശിക്കാൻ കഴിയും. എന്നെത്തന്നെ ഉപദേശിക്കാൻ പരിശുദ്ധാത്മാവ് നൽകിയ സഹായിയാണ് കാവൽമാലാഖ. മാലാഖമാർ സാങ്കല്പികമല്ല. ഇത് യാഥാർഥ്യമാണ്.

2. മാലാഖമാർ പിശാചിനോട് യുദ്ധംചെയ്യുന്നു

പിശാച്, തെറ്റിനെപ്പോലും നല്ലരീതിയിൽ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നു. പക്ഷേ, മനുഷ്യനെ നശിപ്പിക്കുക എന്നതാണ് അവന്റെ ഉദ്ദേശ്യം. കാവൽമാലാഖാമാർ പിശാചിനെതിരെ യുദ്ധംചെയ്യുകയും നമ്മളെ തെറ്റുകളിൽനിന്നും പ്രതിരോധിക്കുകയും ചെയ്യുന്നു. മാലാഖമാർ മനുഷ്യനെ സംരക്ഷിക്കുകയും ചെയ്യുന്നു.

3. കാവൽമാലാഖയുടെ സ്വരം കേൾക്കാൻ നാം ശാന്തരാകണം

നമുക്കുള്ള ഒരു രക്ഷാധികാരിയാണ് കാവൽമാലാഖ. ദൈവം എല്ലാവർക്കും നൽകിയ സമ്മാനമാണ് കാവൽമാലാഖ. മാലാഖയുടെ സ്വരം ശ്രവിക്കണമെങ്കിൽ നാം നിശ്ശബ്ദരാക്കണം. ശാന്തമായി ആ സ്വരം ശ്രവിക്കണം. ശാന്തരാകണമെങ്കിൽ കുഞ്ഞുങ്ങളെപ്പോലെ എളിയവരാകാൻ പരിശ്രമിക്കണം. ഈ സ്വരം കേൾക്കാനുള്ള കൃപയ്ക്കായി നമുക്ക് ദൈവത്തോട് പ്രാർഥിക്കാം.

4. കാവൽമാലാഖയെ ബഹുമാനിക്കണം

കാവൽമാലാഖയുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ എപ്പോഴുമുണ്ട്. മാലാഖയുടെ സാന്നിധ്യത്തെ മാനിക്കുക. അവന്റെ ശബ്ദം ശ്രദ്ധിക്കുക, കാരണം ഈ മാലാഖ നമ്മുടെ സുഹൃത്താണ്” – പാപ്പാ പറഞ്ഞു. നാം തനിച്ചാണെന്നു ചിന്തിക്കുമ്പോൾ, ഒറ്റപ്പെടൽ അനുഭവിക്കുമ്പോൾ കാവൽമാലാഖാ നമ്മുടെ കൂടെയുണ്ട്, ഒപ്പമുണ്ടെന്ന് മനസിലാക്കുക.

5. യേശുവിലേക്ക് തിരിയാൻ മാലാഖ സഹായിക്കുന്നു

നമ്മുടെ കാവൽമാലാഖ യേശുവിനെ കണ്ടെത്താൻ നമ്മെ സഹായിക്കുന്നു. നമ്മുടെ ജീവിതസാഹചര്യങ്ങളിൽ നമ്മെ സഹായിക്കുകയും നമ്മുടെ ഏകരക്ഷയായ യേശുവിനെ കണ്ടെത്താൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.