ജീവിതം മാറ്റിമറിക്കും ഈ അഞ്ചു സെക്കന്റ് പ്രാർത്ഥന

പലതരത്തിലുള്ള തിരക്കുകൾക്കിടയിലൂടെയാണ് ഓരോ ദിവസവും നാം കടന്നുപോകുന്നത്. അതിനിടയിൽ പലപ്പോഴും പ്രാർത്ഥിക്കുവാനായി സമയം മാറ്റിവയ്ക്കാൻ പോലും പലർക്കും കഴിയാതെ വരുന്നു. അല്ലെങ്കിൽ ദീർഘനേരം സ്വസ്ഥമായി ഇരുന്ന് പ്രാർത്ഥിക്കുമ്പോൾ മാത്രമാണ് നമ്മുടെ പ്രാർത്ഥന അർത്ഥപൂർണ്ണമാകുന്നത് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. തിരക്കുകൾ ഏറെയുള്ള സമയങ്ങളിലും പ്രാർത്ഥിക്കുവാൻ പറ്റുന്നില്ലല്ലോ എന്നു ചിന്തിക്കുന്നവർക്കായി അഞ്ചു സെക്കന്റില്‍ പ്രാര്‍ത്ഥിക്കാവുന്ന ഒരു ചെറിയ പ്രാർത്ഥന പരിചയപ്പെടുത്തുന്നു.

“ഈശോയെ, നിന്നെ ഞാൻ സ്നേഹിക്കുന്നു.” ഇതാണ് ആ പ്രാർത്ഥന. വളരെ ലളിതവും എന്നാൽ ശക്തവുമായ ഒരു പ്രാർത്ഥനയാണ് ഇത്. ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന് നാം മനസ്സിൽ ഉരുവിടുമ്പോള്‍, നമ്മുടെ പ്രവർത്തികൾ നാം സ്നേഹിക്കുന്ന ഈശോയ്ക്ക് ഇഷ്ടമുള്ളതായി മാറ്റുവാൻ നാം പ്രത്യേകം ശ്രദ്ധിക്കും. നമുക്ക് ഇഷ്ടമുള്ള ആളുടെ ഇഷ്ടം നോക്കാൻ നമ്മൾ ശ്രമിക്കാറില്ലേ?… അതുപോലെ.

അതിരാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ ഇടയ്ക്കിടെ, ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ആവർത്തിച്ച്‌ ഉരുവിടാം. നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളിൽ, പ്രശ്നങ്ങളിൽ നമ്മെ സ്നേഹിക്കാൻ, ഒരു ദൈവം ഉണ്ടെന്ന പ്രത്യാശ പകരാൻ ഈ ഈ പ്രാർത്ഥനയ്‌ക്കാകും. ഒപ്പംതന്നെ, പ്രതീക്ഷയോടെ ക്രിസ്തുവിനെ നോക്കികൊണ്ട് മുന്നേറുവാനും ഈ ലളിതമായ പ്രാർത്ഥന നമ്മെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.