അഞ്ചു മാസങ്ങൾക്ക് ശേഷം പാപ്പാ ആദ്യമായി പൊതുവേദിയിൽ

അഞ്ചു മാസങ്ങൾക്ക് ശേഷം ആദ്യമായി മാർപാപ്പ പൊതു വേദിയിൽ സന്ദേശം നൽകി. കൊറോണാ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് മാർച്ച് 4 -നാണ് പരിശുദ്ധ പിതാവ് പൊതുജനങ്ങളുമായി അവസാനമായി പൊതു കൂടിക്കാഴ്ച നടത്തിയത്.

സെപ്റ്റംബർ 2 -ലെ പൊതു കൂടിക്കാഴ്ച നടന്നത് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലല്ല, വത്തിക്കാനിലെ സാൻ ഡെമാസോയുടെ മുറ്റത്താണ്. കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ മാസ്കുകൾ ധരിക്കുകയും കസേരകൾ ഒരു മീറ്ററിൽ കൂടുതൽ അകലെ ഇട്ടുകൊണ്ട് എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്തിരുന്നു. അഞ്ഞൂറോളം പേർ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു.

നിരവധി മാസങ്ങൾക്ക് ശേഷം നാം മുഖാമുഖം വീണ്ടും കണ്ടതിൽ സന്തോഷമുണ്ട്. കാരണം, സാമൂഹിക മനുഷ്യരെന്ന നിലയിൽ നമുക്ക് ഇത്തരം കണ്ടുമുട്ടലുകൾ ആത്മീയ വളർച്ചയ്ക്ക് അത്യാവശ്യമാണ്.” -പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.