വി. പാദ്രെ പിയോയെക്കുറിച്ചുള്ള ആദ്യത്തെ പത്രലേഖനം പ്രസിദ്ധീകരിച്ച ദിവസം

1919 മെയ് ഒൻപതിനായിരുന്നു പിയേട്രെൽസിനയിലെ വി. പാദ്രെ പിയോയെക്കുറിച്ചുള്ള ആദ്യത്തെ പത്ര ലേഖനം ഇറ്റാലിയൻ പത്രമായ ജിയോർനാലെ ഡി ഇറ്റാലിയനിൽ പ്രസിദ്ധീകരിച്ചത്. വി. പാദ്രെ പിയോയെക്കുറിച്ചുള്ള വാർത്ത 1919 മെയ് ആറിന് എഡിറ്റോറിയൽ ഓഫീസിലെത്തി. സാൻ ജിയോവന്നി റൊട്ടോണ്ടോയിൽ നിന്ന് ഈ ലേഖനം അയയ്ക്കുകയും മറ്റ് മാധ്യമപ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

1918 സെപ്റ്റംബർ 20-ന് ശേഷം ആണ് പാദ്രെ പിയോയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് അറിയപ്പെടുവാൻ തുടങ്ങിയത്. ഇതേ തുടർന്ന് വിശുദ്ധനെ കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകളും വിശുദ്ധനുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളും മാധ്യമങ്ങളിൽ വന്നു തുടങ്ങി.

അദ്ദേഹത്തെക്കുറിച്ചുള്ള പത്രറിപ്പോർട്ട് ഇപ്രകാരമാണ്: “എളിയവനായ ഒരു കപ്പൂച്ചിൻ സന്യാസിയിൽ പ്രകടമാകുന്നത് അസാധാരണമായ പ്രതിഭാസങ്ങളാണ്. വിശുദ്ധിയുടെ ചുറ്റുപാടുകളാൽ നമ്മുടെ രാജ്യത്ത് അദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ കണ്ടപ്പോൾ മുതൽ ആളുകൾക്ക് അദ്ദേഹത്തോട് വലിയ താത്പര്യമായിരുന്നു. അനുതാപമുള്ള അദ്ദേഹത്തിന്റെ ജീവിതം, ശുശ്രൂഷകൾ വളരെ ത്യാഗത്തോടെ ചെയ്യുവാൻ കാരണമായി. അദ്ദേഹം വഴി നടന്ന അത്ഭുതങ്ങൾ ആശ്രമത്തെ തിരക്കേറിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നു. വിശുദ്ധന്റെ അത്ഭുതകരമായ സംഭവങ്ങൾ പലതും വൈവിധ്യപൂർണ്ണവുമാണ്: പ്രവാചക ചൈതന്യം, അവകാശവാദത്തിന്റെ സമ്മാനം, സർവ്വവ്യാപിത്വം, എക്സ്റ്റസി. അതോടൊപ്പം അദ്ദേഹത്തിന്റെ കയ്യിലും കാലിലും പ്രത്യക്ഷപ്പെട്ട പഞ്ചക്ഷതത്തിന്റെ അടയാളങ്ങൾ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.