മൊസാംബിക്കിൽ ജനിച്ച ആദ്യത്തെ കർദ്ദിനാൾ അന്തരിച്ചു

മൊസാംബിക്കിൽ ജനിച്ച ആദ്യത്തെ കർദ്ദിനാളായ അലക്സാണ്ടർ ജോസ് മരിയ ഡോസ് സാന്റോസ് അന്തരിച്ചു. അദ്ദേഹത്തിന് 97 വയസായിരുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ച തലസ്ഥാന നഗരമായ മാപുട്ടോയിൽ വെച്ചായിരുന്നു അന്ത്യം.

1977 മുതൽ 1992 വരെ നീണ്ടു നിന്ന മൊസാംബിക്കിലെ ആഭ്യന്തരയുദ്ധത്തിനിടയിൽ സമാധാനം പ്രോത്സാഹിപ്പിച്ച വ്യക്തിയാണദ്ദേഹം. അദ്ദേഹം കാരിത്താസ് മൊസാംബിക്കിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. അഭയാർത്ഥികൾക്കും അക്രമത്തിന് ഇരയായവർക്കും സഹായങ്ങൾ നൽകികൊണ്ട് അവരെ ചേർത്തു പിടിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ ചെല്ലുത്തിയിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.