റോമൻ കൂരിയയിലെ ഡിസിപ്ലിനറി കമ്മീഷന് ആദ്യമായി ഒരു അൽമായ പ്രസിഡന്റ്

റോമൻ കൂരിയയിലെ ഡിസിപ്ലിനറി കമ്മീഷന് ആദ്യമായി ഒരു അൽമായ പ്രസിഡന്റിനെ നൽകി ഫ്രാൻസിസ് പാപ്പാ. പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയുടെ റെക്ടറായിരുന്ന പ്രൊഫസർ വിൻസെൻസോ ബ്യൂണോമോയെ ആണ് പാപ്പാ കമ്മീഷന്റെ പ്രസിഡന്റ് ആയി നിയമിച്ചത്. അഞ്ചു വർഷത്തേയ്ക്കാണ് നിയമനം.

1981 -ൽ വി. ജോൺ പോൾ രണ്ടാമൻ സ്ഥാപിച്ച ഈ കമ്മീഷനിൽ ഒരു പ്രസിഡന്റും ആറ് അംഗങ്ങളും ഉൾപ്പെടുന്നു. പ്രൊഫസർ വിൻസെൻസോയുടെ നിയമനം അപ്രതീക്ഷിതമായിരുന്നു. സാധാരണ ഗതിയിൽ ബിഷപ്പുമാരോ കർദ്ദിനാൾമാരോ ആണ് കമ്മീഷന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തുക. നിലവിലുള്ള ആ പതിവാണ് പാപ്പാ മാറ്റിയിരിക്കുന്നത്. ഡിസിപ്ലിനറി കമ്മീഷന്റെ അവസാന പ്രസിഡന്റ് ബിഷപ്പ് ജോർജിയോ കോർബെല്ലിനിയായിരുന്നു. 2019 നവംബറിൽ കോർബെല്ലിനി അന്തരിച്ചു. അതിനു ശേഷം ആ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ഇത് കൂടാതെ വത്തിക്കാനിലെ മറ്റ് ഉന്നത പദവികളിലേയ്ക്കും അൽമായരെ നിയമിക്കാൻ സാധ്യത ഉണ്ടെന്നും സൂചന ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.