പ്രഥമ വ്രതവാഗ്ദാന സ്വീകരണം നടത്തി ഭാരതത്തിലെ ആദ്യത്തെ ബധിര – മൂക വൈദികാര്‍ത്ഥി

ക്ലിന്റന്‍ എന്‍ സി ഡാമിയന്‍

ഭാരതത്തിലെ ആദ്യത്തെ ബധിരനും മൂകനുമായ വൈദീകനായിത്തീരാന്‍ ബ്രദർ ജോസഫ് നടത്തുന്ന ജൈത്രയാത്രയുടെ ആദ്യപടി പൂർത്തീകരിച്ചു. ഹോളിക്രോസ് സൊസൈറ്റി സന്യസ സമൂഹത്തിൽ നിന്നും ബധിരനും മൂകനുമായ ബ്രദർ ജോസഫ് തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തുന്ന ദൃശ്യമാണിത്.

തമിഴ്നാട്ടിലെ യേർക്കാടിലുള്ള ഹോളിക്രോസ് നോവിഷ്യേറ്റ് ഹൗസിൽ വച്ച് ബ്രദർ ജോസഫ് തന്റെ പ്രഥമ വ്രതവാഗ്ദാനം നടത്തുമ്പോൾ അത് ഭാരത കത്തോലിക്കാ സഭയെ സംബന്ധിച്ച് അപൂർവ്വങ്ങളിൽ അപൂർവ്വമായ ചരിത്ര സംഭവമാണ്. വൈദീകനാകണമെന്ന തന്റെ അതിയായ ആഗ്രഹവും തീക്ഷണതയും സഫലമാക്കാൻ ഒരു പടികൂടി പിന്നിട്ടിരിക്കുകയാണ് അദ്ദേഹം.

ഹോളിക്രോസ് സന്യാസ സമൂഹത്തിൽ നിന്നും ഭാരതത്തിലെ ആദ്യത്തെ ബധിരനും മൂകനുമായ വൈദികനെന്ന ചരിത്രം രചിക്കാനുള്ള പാതയിൽ അദ്ദേഹം മുന്നേറി കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഒരു മലയാളിയാണെന്നതു കൊണ്ടും കേരള കത്തോലിക്കാ സഭയ്ക്കും അഭിമാന നിമിഷമാണ്. എറണാകുളംകാരായ തോമസ് – റോസി ദമ്പതികളുടെ മകനായി ബോംബെയിൽ ജനിച്ച് ബോംബയിൽ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൂടെപിറപ്പായ സഹോദരനും ബധിരനാണ്.

തന്റെ കുറവുകൾക്കുമപ്പുറത്ത് വൈദീകനാകണമെന്ന അതിയായ ആഗ്രഹത്താൽ അതിൽ തന്നെ അടിയുറച്ച് മുന്നേറാൻ അതിയായി ആഗ്രഹിച്ചു. അതിന്റെ ഭാഗമായി കല്യാൺ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് ഇലവനാൽ പിതാവിന്റെ നിർദേശപ്രകാരം അമേരിക്കയില ഡൊമിനിക്കൻ മിഷ്ണറിമാരുടെ ബധിര അപ്പോസ്തലേറ്റിൽ നിന്നും ഫിലോസഫി – തിയ്യോളജി പഠനം കഴിഞ്ഞ് തിരികെ ഇന്ത്യയിൽ വന്നു. തുടർന്ന് ബധിരർക്കായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഹോളിക്രോസ് വൈദീകരുമായി ബന്ധപ്പെടുകയും 2017 ൽ അയ്മനത്തെ ഹോളിക്രോസ് കമ്മ്യൂണിറ്റിയിൽ Come and See അംഗമായി ചേരുകയും ചെയ്തു.
ഒരു വർഷത്തെ തന്റെ നോവിഷ്യേറ്റ് കാലം പൂർത്തിയാക്കി മെയ് 25ന് യോർക്കാടിലെ നോവിഷ്യേറ്റ് ഹൗസിൽ വച്ച് പ്രഥമ വ്രതവാഗ്ദാനം നടത്തി.

നമ്മുടെ പ്രാർത്ഥനങ്ങളിൽ ബ്രദർ ജോസഫിനെ സമർപ്പിക്കാം. ഭാരതത്തിലെ ആദ്യത്തെ ബധിരനും മൂകനുമായ വൈദീകനായിതീർന്ന് അദ്ദേഹം അൾത്താരയിൽ നിന്നു കൊണ്ട് വിശുദ്ധ കുർബ്ബാനയർപ്പിക്കുമ്പോൾ അത് ഭാരത സഭയിൽ ചരിത്രമായി തീരും. ആ ധന്യ നിമിഷ്യത്തിനായി നമ്മുക്ക് കാത്തിരിക്കാം.

ക്ലിന്റണ്‍ ഡാമിയന്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.