ശ്രദ്ധയാകർഷിച്ച് ചിത്രങ്ങളോടു കൂടിയ ആദ്യ ബൈബിൾ കയ്യെഴുത്തു പ്രതി 

ചിത്രങ്ങളോടു കൂടിയ ബൈബിളിന്റെ കയ്യെഴുത്തു പ്രതിയോ! അങ്ങനെ ഒന്നിനായുള്ള അന്വേഷണം ചെന്നവസാനിക്കുക ഈജിപ്തിലെ അബുനാ ഗാരിമ സന്യാസാശ്രമത്തിലാണ്. ഈ ആശ്രമത്തിലാണ് ഗരിമ ഗോസ്പെൽ എന്നറിയപ്പെടുന്ന ചിത്രീകരണത്തോടു കൂടിയ ആദ്യ ബൈബിൾ കയ്യെഴുത്തു പ്രതി സൂക്ഷിക്കുന്നത്.

ഗീസ് എന്ന എത്യോപ്യൻ ഭാഷയിൽ ആടിന്റെ തോലിലാണ് ബൈബിൾ എഴുതിയിരിക്കുന്നത്. പത്ത് ഇഞ്ച് കനത്തിലുള്ള രണ്ട് വാല്യങ്ങളായാണ് ബൈബിൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. നാല് സുവിശേഷങ്ങളാണ് ചിത്രങ്ങൾ സഹിതം രണ്ട് വാല്യങ്ങളിലുമുളളത്. ആദ്യം പതിനൊന്നാം നൂറ്റാണ്ടിൽ എഴുതിയെന്നു കരുതിയിരുന്ന ഈ വിശുദ്ധ ഗ്രന്ഥം പിന്നീട് നടന്ന പഠനങ്ങളിൽ, എ.ഡി. 330 മുതൽ എ.ഡി. 650 വരെയുള്ള കാലഘട്ടത്തിനിടയിൽ എഴുതപ്പെട്ടവയാണെന്ന് കണ്ടെത്തിയിരുന്നു.

എഴുതപ്പെട്ട കാലഘട്ടം കണക്കിലെടുത്താൽ ഏറ്റവും പഴക്കമുള്ള സുവിശേഷങ്ങളുടെ പട്ടികയിൽ ഇതും ഉള്‍പ്പെടുന്നുണ്ടെന്നാണ് ചരിത്രം. ഇസ്ലാമിക അധിനിവേശത്തെയും ഇറ്റാലിയൻ കടന്നുകയറ്റത്തെയും സന്യാസ ആശ്രമത്തിന്റെ ദേവാലയത്തിലുണ്ടായ അഗ്നിബാധയെയും കയ്യെഴുത്തു പ്രതികൾ അതിജീവിച്ചത് വലിയ അത്ഭുതത്തോടെയാണ് എത്യോപ്യൻ സഭ ഇന്നും നോക്കിക്കാണുന്നത്. സന്യാസാശ്രമം സ്ഥാപിച്ച അബ ഗരിമ എന്ന സന്യാസിയാണ് ബൈബിൾ കയ്യെഴുത്തു പ്രതിക്കു പിന്നിലെന്നു കരുതപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.