ഈസ് കത്തീഡ്രലിൽ തീപിടിത്തം: പിന്നിൽ സാത്താൻ ആരാധകരെന്നു സംശയം

പഴയ ഫ്രഞ്ച് കത്തീഡ്രലിൽ തീപിടിത്തം. അതിനു പിന്നിൽ സാത്താൻ ആരാധകരാണെന്ന് സംശയിച്ച് അധികൃതർ. ഈ കഴിഞ്ഞ നവംബർ പന്ത്രണ്ടാം തീയതി വി. ലുപ്പെർക്കിന്റെ കത്തീഡ്രലിലാണ് തീപിടിത്തം ഉണ്ടായത്. ദൈവാലയം തുറക്കാൻ നിയുക്തരായിരുന്ന വ്യക്തികൾ എത്തിയപ്പോഴാണ് ആക്രമണവിവരം പുറത്തറിയുന്നത്.

കത്തീഡ്രലിനു മുന്നിലെ ചെറിയ ചാപ്പലിൽ പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ചിത്രം ഉണ്ടായിരുന്നു. ഈ ചിത്രം മുഴുവൻ അക്രമികൾ തീയിട്ടു നശിപ്പിച്ചു. ചിത്രം മുഴുവൻ കറുത്ത നിറത്തിലായി. കൂടാതെ, ദൈവാലയം മുഴുവൻ കറുത്ത ഫിലിം കൊണ്ടു മൂടിയിരുന്നു. സംഭവത്തെ തുടർന്ന് ഇടവക വികാരിയും മേയറും വിശ്വാസികൾക്ക് ജാഗ്രതാനിർദ്ദേശം നൽകി.

ഇവിടുത്തെ പോർച്ചുഗീസ് സമൂഹം ദേവാലയത്തിൽ സ്ഥാപിച്ച ഫാത്തിമ മാതാവിന്റെ രൂപം ഇതിനോടകം തന്നെ മോഷ്ടിക്കപ്പെട്ടു. ഈ തവണ ദേവാലയത്തിൽ തീയിട്ടു. പല സൂചനകളും എത്തിനില്‍ക്കുന്നത് സാത്താനിക ആരാധകർക്കു നേരെയാണ്.