സാമ്പത്തിക സംവരണം – കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

സാമ്പത്തിക സംവരണത്തെ സവര്‍ണ്ണ സംവരണമെന്ന് ആക്ഷേപിച്ച വി.ടി. ബല്‍റാം എം.എല്‍.എ.-യുടെ നിലപാടില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്‌സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു.

ഇ.ഡബ്ല്യു.എസ്. സംവരണത്തെക്കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കാതെയും ആഴത്തില്‍ പഠിക്കാതെയും ഒരു ജനപ്രതിനിധി എന്ന നിലയില്‍ വി.ടി. ബല്‍റാം എം.എല്‍.എ. നടത്തിയ പ്രതികരണം തികച്ചും ബാലിശവും അപഹാസ്യവുമാണ്. അദ്ദേഹത്തിന്റെ ഈ നിലപാട് സാമൂഹ്യനീതിയ്ക്ക് നിരക്കാത്തതും സംവരണേതര വിഭാഗങ്ങളിലെ ദരിദ്രരോടുള്ള കടുത്ത വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിലക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പത്ത് ശതമാനം ഇ.ഡബ്ല്യു.എസ്. സംവരണം ഏര്‍പ്പെടുത്തിയത് തികച്ചും അഭിനന്ദനാര്‍ഹമാണ്.

ഈ വിഷയത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും നിലപാട് വ്യക്തമാക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി വീഡിയോ കോണ്‍ഫറന്‍സ് യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ മാത്യൂ കല്ലടിക്കോട്, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി, രൂപത വൈസ് പ്രസിഡന്റ് ഷേര്‍ളി റാവു, സെക്രട്ടറിമാരായ ജെയിംസ് പോളക്കാട്ടില്‍, അഡ്വ. ബോബി പൂവ്വത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.